പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രതിഷേധം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിൽ ചിലമ്പിശ്ശേരിൽ

പറവകൾ

നഗരവൃക്ഷങ്ങളിൽ

ചേക്കേറാൻ

മടിച്ച രാത്രി

നെഞ്ചിടമുണ്ട്‌

ഹൃദയകവാടത്തിലെത്തിയ

പിച്ചാത്തിമുന

വ്യസനിച്ചു.

ഹൃദയത്തിലേക്ക്‌

ഇതിലേറെ എത്രവഴികൾ!

എന്നിട്ടും മനുഷ്യർ.....

ചിന്ത കനത്തപ്പോൾ

പിടിവട്ടമൊടിഞ്ഞ്‌

പകുതി

പിടയ്‌ക്കുന്ന ഉടലിലമർന്നും

പകുതി

എന്നറിയപ്പെട്ടിടത്തെ

മണ്ണിലമർന്നും

പിച്ചാത്തി പ്രതിഷേധിച്ചു.

സുനിൽ ചിലമ്പിശ്ശേരിൽ

കൊല്ലം ജില്ലയിൽ ചടയമംഗലത്തിനടുത്ത്‌ ഇളമ്പഴന്നൂരിൽ ചിലമ്പിശ്ശേരിൽ വീട്ടിൽ പത്മനാഭൻ-പുഷ്പമ്മ ദമ്പതികളുടെ മകനായി 1967-ൽ ജനിച്ചു. ആദ്യ കവിത ‘വേനൽമഴ’ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. കവിതകൾ കൂടാതെ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991 മുതൽ സൗദി അറേബ്യയിൽ റിയാദിൽ ജോലി നോക്കുന്നു.

ഭാര്യ ഃ ആശാറാണി

മകൾഃ ഭദ്ര

വിലാസം

ചിലമ്പിശ്ശേരിൽ വീട്‌

ഇളമ്പഴന്നൂർ പി.ഒ.

ചടയമംഗലം - 691 534.

ഫോൺ ഃ 474-476317, 531965
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.