പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വിത്തും വേരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനീഷ്

അപരാഹ്നങ്ങളിലെ ഇടവേളകളില്‍
ഇപ്പോഴുമുണ്ട്,
തേന്‍തുമ്പത്തൊരു കൊത്ത് !

പരാഗങ്ങള്‍ പതിയെ
ഇലകളടച്ച്
പര ക്രീഡയാരംഭിച്ചു കഴിയുമ്പോള്‍
പച്ചകളില്‍
സുനാമി പടരുന്നു.

ജ്വാലകള്‍
ഇളംനീല കുമിളകളായി
ശാഖകള്‍ തോറും
പെയ്തിറങ്ങുമ്പോള്‍
നാഭിക്കുഴിയിലെ ട്രാക്കുകളില്‍
കുതിരസവരിക്ക് പച്ചക്കൊടി .

ഒരു തണുപ്പുപോലും ബാക്കിവക്കാതെ
വേര്,
എല്ലാം കുടിച്ചു
വറ്റിക്കുമ്പോള്‍ കേള്‍ക്കാം
അപ്രതീക്ഷിതമായ ആക്രമണങ്ങളില്‍
മിന്നലുപോലെ വന്നുപോയവരുടെ
രേണുക്കള്‍,
വിത്തിലേക്ക്
വലിയപ്പെടുന്നതിന്‍റെ ശബ്ദം.

അനീഷ്


E-Mail: 9aneesh@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.