ഏതൊരനുസരണക്കാരനും
ഒരിക്കലെങ്കിലും
കയറു പൊട്ടിക്കും.
കടൽ എത്ര കാലം
മൽസ്യങ്ങൾക്കു
വേണ്ടി തണുത്തു കിടക്കും.
ചുടുവെള്ളത്തിൽ ഒന്നു മേൽ
കഴുകാൻ കടലും
കൊതിക്കില്ലെ.
പ്രളയത്തിലും ചിരിച്ചോടും
മത്സ്യങ്ങളെ നിങ്ങൾ
എന്തു ചെയ്യും അപ്പോൾ.
ടി.എ.ശശി
സ്ഥലംഃ ചാമക്കാല തൃശൂർ,
അബുദാബിയിൽ പരസ്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
വിലാസംഃ ടി.എ.ശശി, പി.ബി. നമ്പർ 4048, അബുദാബി. യു.എ.ഇ.
E-Mail: sasita90@gmail.com