പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സ്വയംഹത്യോപകരണങ്ങളുടെ വിപണനമേള

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷെയ്‌ൻ മാങ്ങാട്ടുകര

(സമർപ്പണം- രജനി.എസ്‌.ആനന്ദിന്‌)

ജാലകപ്പടിയിലെ

ബ്ലേഡുകൾ

എന്നെ നോക്കി

കണ്ണു ചിമ്മുമ്പോൾ

കൈത്തണ്ടയിലെ

ഞരമ്പുകൾ

പുഞ്ചിരിക്കുന്നു.

മോടിയിൽ

അണിനിരത്തിയിരിക്കുന്ന

വിവിധതരം കൊലക്കയറുകൾ

കഴുത്തിനെ വശീകരിക്കുന്നു.

ഉറപ്പുളള

അച്ചുതണ്ടുകളുമായി

പൊട്ടിവീഴാത്ത പങ്കകൾ

അഹങ്കരിക്കുന്നു.

വിഷദ്രാവകക്കുപ്പികൾ

ചില്ലലമാരകളിലിരുന്ന്‌

കൊതിപ്പിക്കുന്നു.

പഞ്ചഭൂതങ്ങളുടെ

പേരുപറഞ്ഞ്‌

മണ്ണെണ്ണയും

പാചകവാതകവും

പോരടിക്കുന്നു.

ഉയരവും ആഴവും

തമ്മിൽത്തല്ലുന്നു.

സ്വയംഹത്യോപകരണങ്ങൾ

മത്സരവിപണനം തുടരുന്നു.

മരണമൊഴിച്ച്‌

മറ്റൊന്നും വിനിമയം ചെയ്യാനില്ലാത്ത

നഗ്നനും ക്ഷീണിതനുമായ

രാജാവ്‌ പകച്ചുനിൽക്കുന്നു.

ഷെയ്‌ൻ മാങ്ങാട്ടുകര

വിലാസം

ഷെയ്‌ൻ ടി.പി.,

തണ്യേക്കൽ വീട്‌,

മാങ്ങാട്ടുകര,

അന്തിക്കാട്‌,

തൃശൂർ - 680 641.

680 641
Phone: 0487 - 2632045
E-Mail: tpshain@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.