പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രണ്ട് ഇതിഹാസ കവിതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിനോയ്‌. എം.ബി

1. ദ്വന്ദം

'ഓട്ടനീണ്ടോരാകാശക്കീഴെ
പുറമുണങ്ങിയമരശീര്‍ഷത്തില്‍
കാക്കകള്‍ നനഞ്ഞ ചിറകുകള്‍
കുടഞ്ഞു തോര്‍ത്തുന്നു!
ഓട്ടാകാശച്ചോടെ;
കരികൊഴുത്ത മേഘങ്ങള്‍
മഴ കാഷ്ഠിക്കാന്‍ വെമ്പും പടഹം!
ഉണങ്ങിയ മരശീര്‍ഷത്തില്‍
കാക്കകള്‍ ഉണക്കംകായവേ;
അവയുടെ നെറുകമേല്‍ ,
തുള്ളിത്തുള്ളി മേഖക്കാഷ്ഠം!
ഉണങ്ങിയ മരം കാക്കയ്ക്ക്
ഉണക്കമേകുമോയെന്ന്;
ഉണങ്ങിയ മട്ടുപ്പാവില്‍.
ഉഷ്ണനിറമുള്ള പ്രാവുകള്‍!
മഴക്കാഷ്ഠം തുരുതുരാ
ഇളകിയടരുന്നു;
നനയുന്നു പുറമുണങ്ങിയ
മരമതില്‍ കാക്കകള്‍!
'ഒരു ഗുണവുമില്ലാത്ത ജന്മങ്ങള്‍;
ഗതിപിടിക്കാത്ത ശ്രീകരങ്ങള്‍!'
-സസ്സമാധാനം വെണ്‍മ
കാഷ്ഠിക്കുന്നു പ്രാവുകള്‍!'


2. 'ന്യൂ' ജനറേഷന്‍


ജവഹര്‍ലാല്‍ നെഹ്‌റുവിനെ
ഓര്‍ക്കുന്നു:
'ലെഗ്ഗിന്‍സിട്ട ആദ്യ
ഇന്ത്യന്‍ പ്രധാനമന്ത്രി'
-ന്യൂജനറേഷന്‍!

ബിനോയ്‌. എം.ബി

കളരിക്കൽ വീട്‌,

അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ,

തൃശൂർ - 680581.


Phone: 8714149637




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.