അട്ടച്ചുണ്ടും
എലിച്ചെവിയും
മൊട്ടത്തലയും
കുറുകണ്ണും
കുറ്റിമീശയും
ആമമൂക്കും
കൂനൻമുതുകും
ചാരത്തൊലിയും
പാളത്താറും
കീറത്തോർത്തും
വാർച്ചെരിപ്പും
മുളവടിയും
വാലിൽകോർത്തൊരു ഘടികാരം
വട്ടപ്പൂജ്യം കണ്ണടയും....
നാലാൾകണ്ടാൽ പരിഹാസം
പരദേശിക്കോ പരവേശം...
ലോകംവെന്നിയ തൻമുതലിൽ
ഗാന്ധിക്കെന്തൊരു സന്തോഷം...
സ്വാതന്ത്ര്യത്തിൻ പരിവേഷത്തിനു
സത്യത്തിൻ ശിവസൗന്ദര്യം!