പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വീട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനീത

ആ വീട് നിറയെ മുറികളായിരുന്നു.
മുറികള്‍ നിറയെ ജനാലകളും !
ഭിത്തികള്‍
മുഴുവനും
വേരുകള്‍ പടര്‍ന്നു കയറിയിരുന്നു...
അതിന്റെ
നിറവും മണവും
മാത്രം
തിങ്ങി നില്ക്കുന്ന മുറികള്‍ !
അവയില്‍
ഒളിക്കാന്‍ ഇടമുണ്ടായിരുന്നിട്ടും
അവന്‍ ഒളിച്ചത് ഫേസ് ബുക്കിലാണ്
കീ ബോര്‍ഡിലെ അക്ഷരങ്ങള്‍
അവനു കരയാനും ചിരിക്കാനും ഉള്ള വഴികാട്ടികള്‍
ഇടമുണ്ടായിട്ടും അത് കാണാതെ പോയവന്‍
ഇടങ്ങളെ തേടി അലഞ്ഞവന്‍ !

വിനീത




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.