പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഇവര്‍ക്കുള്ള ശിക്ഷ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷൈജു മാവിച്ചേരി

കാക്കയ്ക്ക് കാഷ്ടിക്കാന്‍ ഗാന്ധിജി തന്‍ തല
പട്ടിക്കും പൂച്ചക്കും നെഹ്‌റു തന്‍ പൊന്മേനി
പാമ്പിനും പ്രാവിനും ടാഗോര്‍ മാത്രം മതി

അപമാനിക്കുന്നതെന്തിനീ വിധം നമ്മളെ
നമ്മള്‍ ആക്കിയ നവോത്ഥാന ധീരരേ

പൊളിച്ചു മാറ്റണം പഴയ ഈ പ്രതിമകള്‍
പകരം ഉണ്ടാവട്ടെ ഇന്നിന്റെ പ്രതിമകള്‍

സൃഷ്ടിക്കണം നമ്മള്‍ അഴിമതി വീരരാം
അഭിനവ നേതാക്കന്മാരുടെ രൂപങ്ങള്‍

കാക്കയ്ക്ക് സന്തോഷമാവും പൂച്ചക്കും സന്തോഷമാവും
പ്രാവിനും പാമ്പിനും ആവേശം ആവും
അത് കാണുമ്പോള്‍ അടിയനും സന്തോഷമാവും

തസ്‌കര വീരരാം നമ്മുടെ നേതാക്കള്‍
അര്‍ഹിക്കുന്നത് ഇത് മാത്രമാണല്ലോ

ഷൈജു മാവിച്ചേരി

"Raghavam",

3rd cross,

Kalkere Main Road,

Ramamurthy nagar

Bangalore-16


Phone: +91-9900946734




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.