പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കാത്തിരിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സാംസൺ.കെ.വി.

കവിത

അകത്തേയ്‌ക്കും

പുറത്തേയ്‌ക്കും

തുറന്ന

വാതിൽ

വിളിച്ചവരും

വിളിക്കാത്തവരും

നിനച്ചവരും

നിയ്‌ക്കാത്തവരും

എപ്പോഴെന്നില്ലാതെ

വന്നവാതിൽ

ഈ വഴി വന്നവർ

ഈ വഴി പോയവർ

വന്നിട്ടും

പോയിട്ടും

ശൂന്യത

നിറച്ചവർ

വരാതെ

പോകാതെ

മനസ്സിൽ

കിനിഞ്ഞവർ

അവരെ

നിനച്ചു ഞാൻ

അറിയാതെ

വീണ്ടും

തുറക്കുന്നു

വാതിൽ

വരുമോ,

വരില്ലയോ?

സാംസൺ.കെ.വി.

സാംസൺ കെ.വി., കളത്തിപ്പറമ്പിൽ വീട്‌, നായരമ്പലം പി.ഒ.,

എറണാകുളം - 682 509.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.