ജീസസ്,
വീണ്ടുമാ കുറുക്കന്മാർ
പറ്റിക്കും മുമ്പ്
ചിത്രകഥകളിൽ നിന്ന്
ഇറങ്ങി നടക്കുകയാണ്.
പുതിയ നിയമത്തിന്റെ
തഴമ്പുണ്ട് മുതുകിൽ,
കലിയുഗത്തിന്റെ
തിണർപ്പുകളൂരയിൽ,
പരിഹാസക്കുരിശാണ്
ചുമലിൽ...
അതുകൊണ്ട് ജീസസ്,
ഇനിയുമാ കുട്ടികൾ
കളിയാക്കും മുമ്പ്
കളളക്കഥകളുടെ
തടവു ചാടുകയാണ്.
വലിയ വിഴുപ്പുക്കെട്ടായീ-
ഭൂമി, ചുളിഞ്ഞ
അഴുക്കുശീലയാകാശം
ജീസസ്, ഇപ്പോളിവിടം
പതിന്നാലാമിടം;
ചുറ്റിലുമലക്കുകല്ലുകൾ....
എങ്കിലുമാരെന്നെ ഒറ്റാൻ,
തൂക്കിലേറ്റാൻ...?
വെറും കഴുതയല്ലേ.
|
|
|
|
വിനു ജോസഫ് വിനു ജോസഫ്, സബ് എഡിറ്റർ, മനോരമ, പാലക്കാട്.
|
|
|
|
|
|