നമുക്കീ പാടത്തിന് കരയില്‍ ചെന്നിരിക്കാം
മരിക്കാത്തോര്‍മ്മകള്‍ പങ്കു വയ്ക്കാം
കാറ്റത്തു പൊഴിഞ്ഞ നെല്മണി വിത്തുകള്‍ പെറുക്കിയെടുക്കാം
പരതിയവ വിത്താക്കി പാകി നോക്കാം
ഇനിയും ഉണരാത്തവ ദാനമായി നല്‍കും
നാടുകാണി ചുരം കടന്നെത്തുന്ന
ചെറു കാറ്റില്‍ താളമിട്ടു രസിക്കാം
രാവേറെ ചെല്ലുമ്പോള്‍
കൊയ്തു കളകള്‍ക്കൊപ്പം കറ്റ മെതിക്കാന്‍ പോകാം
ഇതെന്റെ സ്വപ്നമാകാം
വരണ്ടുണങ്ങിയ ബോണ്‍സായിപോലെ
എങ്കിലും ഞാന്‍ ഈ പാടവരമ്പത്തു ഇരിക്കയാണു നിന്നെ നോക്കി വീണ്ടൂം.