നീ എന്നെ
വെറുത്തുകൊള്ളൂ
വേദനിപ്പിച്ചു കൊണ്ടു
എങ്കിലും ഞാൻ നിന്നെ
പ്രണയിച്ചുകൊണ്ടിരിക്കും
നിന്റെ
മുന്തിരി കണ്ണുകൾ
മുല്ലപ്പൂച്ചിരി
മുടിയഴക്
ഉടലഴക് ഒന്നും
എന്നെ വ്യാമോഹിപ്പിക്കുന്നില്ല.
എങ്കിലും ഞാൻ നിന്നെ
പ്രണിയിച്ചുകൊണ്ടിരിക്കും
പ്രിയപ്പെട്ടവളേ
നിന്റെ വെറുപ്പുകൊണ്ടാണ്
എനിക്ക് നിന്നെ പ്രണയിക്കാൻ
കഴിയുന്നത്
നിന്നെ പ്രണയിക്കാൻ
കഴിയുന്നതുകൊണ്ടാണ്
എന്റെ ഹൃദയം
സ്പന്ദിച്ചുകൊണ്ടിരി്ക്കുന്നത്.