പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വര്‍ണ്ണപൊട്ടുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീരേഖ.സി. എം

ഓര്‍ക്കുന്നുവോ..നീയെന്നെ
നിന്റെയീ കളിത്തോഴിയേ..
എവിടെയാണിന്നു നീ..?
പണ്ടു നീ പാടിത്തന്നൊരാ-
പൂങ്കോഴി തന്‍ പാട്ട്
നീയോര്‍ക്കുന്നുവോ?
നമ്മളൊന്നിച്ചിരുന്നൊരാ-
വരാന്തയിന്ന് വിജനം
ഓടിക്കളിച്ചൊരാ കളിമുറ്റം
ഇന്നുമെന്നെ മാടി വിളിക്കുന്നു.
മുഖഛായ മാറിയൊരാ-
പള്ളിയങ്കണത്തില്‍
ഒന്ന്, രണ്ട്, മൂന്നെണ്ണിക്കളിച്ച
കല്പടവുകളില്ലാ....
കാവല്‍ നിന്ന ചോലമരങ്ങളില്ല..
പ്രാവുകള്‍ കുറുകും മേടയില്ല..
മറന്നു വച്ചൊരു-
പുസ്തകക്കെട്ടുപോല്‍ ഓര്‍മ്മകള്‍..
വക്കുപൊട്ടിയ സ്ലേറ്റില്‍
മഷിത്തണ്ടിനാല്‍ മാച്ചുകളഞ്ഞ
നിന്റെ സൌഹൃദം...
വീണു കിടന്നൊരു ഒറ്റമുടിയിതള്‍
കൈകളാല്‍ മാടി വച്ചു നീ...
ആരും കാണാതെ തന്നൊരു
ചോക്കുപെന്‍സില്‍
ഇന്നെന്റെ കയ്യിലില്ലാ..
എവിടെയോകളഞ്ഞുപോയ്..
നിന്നോര്‍മ്മപോല്‍
ഓര്‍ത്തെടുക്കുന്നു: ഇന്നു ഞാന്‍
നിന്നെ ..! ആ മുറി പെന്‍സിലിനെ..
പൂങ്കോഴി തന്‍ പാട്ടിനെ..
വെയില്‍ തുമ്പികള്‍ പാറി-
ക്കളിച്ചൊരാ പൂമുറ്റത്തിനെ..
മായ്ച്ചു കളഞ്ഞൊരു-
സൌഹൃദത്തിനെ... പിന്നെ,
നിന്നിലൂടെ മറഞ്ഞൊരെന്നെയും.

ശ്രീരേഖ.സി. എം

ശ്രീരേഖ. സി.എം ചെറുവത്തൂര്‍ ഹൗസ് വെല്ലപ്പാടി po കൊടകര Pin-680684


E-Mail: sreerekhacm@gamil.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.