പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സംഹാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ എൻ.വി.

കവിത

ആദ്യമായ്‌

വേലി വിള തിന്നാൻ

ശ്രമിച്ചപ്പോൾ

ആരും അറിഞ്ഞില്ല!

പിന്നീട്‌ പലതവണ...

അപ്പോഴേക്കും-

വിള-യാചനയുടെയും

കണ്ണീരിന്റെയും

പടികൾ താണ്ടിയിരുന്നു.

അവശേഷിക്കുന്നത്‌

സംഹാരത്തിന്റെ

പാതയായിരുന്നു.

ഒടുവിൽ വിള

അതുതന്നെ പ്രയോഗിച്ചു

ഇപ്പോൾ എല്ലാവരും

എല്ലാം അറിഞ്ഞു

പഴിയെല്ലാം

വിളയിൽ ചാരി

കാഴ്‌ചക്കാർ

പോയ്‌മറഞ്ഞു.


പ്രിയ എൻ.വി.

പ്രിയ എൻ.വി., നീലാഞ്ചേരി, കിഴക്കുംപുറം പി.ഒ., മണ്ണൂർ, പാലക്കാട്‌ - 678 642.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.