പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വറ്റിയ ഭാഷ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഖില്‍. സി. കെ

വയലേലകളേ നിങ്ങള്‍ ജീവച്ഛവങ്ങള്‍
നിങ്ങള്‍ക്കു മീതേ പുത്തന്‍ സാമ്പത്തിക മേഘലകള്‍
നിഴല്‍ വീശുന്നു....
വയല്‍വരമ്പുകളേ നിങ്ങള്‍ ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നൂ
പുഴകളേ നിങ്ങള്‍ ദാഹിച്ചു വളരുന്നത്]
ഊറ്റിമാറ്റിയ മണലുകള്‍ അറിഞ്ഞാലീ...
പ്രിയപ്പെട്ട കുളങ്ങളെ, കിണറുകളേ,
ഉയര്‍ന്നുപൊന്തിയ കെട്ടിടങ്ങള്‍ക്കു നിങ്ങള്‍
‘സേഫ് റ്റി ടാങ്കുകള്‍’.
ഡാമുകളെ , കാറ്റാടിയന്ത്രങ്ങളേ, നിങ്ങള്‍ പഴഞ്ചന്മാരാകുന്നൂ
ആണവാഗോളനിലയിലയങ്ങള്‍ നൂതനോര്‍ജ്ജോല്‍പാദകരല്ലോ
ചൂടേറും ഭൌമദിന ചര്‍ച്ചകള്‍ കടല്‍ത്തറയില്‍ം നിന്നും
പൊന്തിപൊന്തി ഹിമാലയന്‍ സാനുക്കളില്‍ വന്നാവിയായി
മാറുമ്പോള്‍
വെന്തുവെണ്ണീറായികിടക്കുന്ന കാടുകളെ നോക്കി
പാടുവാന്‍ കവികള്‍ക്കിന്നു ഭാഷയില്ല
അവ എന്നേ.......

അഖില്‍. സി. കെ

സാരംഗം, ടി.സി.6/1339

വട്ടിയൂര്‍കാവ്-പി.ഒ,

തിരുവന്തപുരം-695013


E-Mail: redakhil87@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.