പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രണയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അയ്യപ്പൻ നെടുങ്ങാട്‌

മരത്തണലിൽ

നാമിരുവരും മാത്രം

പ്രണയമെന്ന-

ഒരൊറ്റബിന്ദുവിൽ-

കാലുറപ്പിച്ച്‌-

കണ്ണും,

മനസ്സും-

കൊരുത്തുനില്‌ക്കേ,

ഓർത്തുവയ്‌ക്കാൻ-

നിന്റെ-

കൺപീലിനനച്ചുള്ള-

ചിരിയും,

മൗനവും മാത്രം.

മറക്കേണ്ടത്‌-

ഇനി-

കണ്ടു മുട്ടേണ്ടതിലേക്കുള്ള-

ദൂരമാണ്‌.

തണൽനീങ്ങുമ്പോ-

യാത്രപറയണം.

നമുക്ക്‌-

രണ്ടു വഴിയാണ്‌.

നീയാവഴിക്കും,

ഞാനീവഴിക്കും.

അയ്യപ്പൻ നെടുങ്ങാട്‌

പ്രയാഗ കോളേജ്‌, പോസ്‌റ്റോഫീസ്‌ ബിൽഡിംഗ്‌, കുടുങ്ങാശ്ശേരി, നായരമ്പലം തപാൽ, എറണാകുളം ജില്ല.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.