പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നിറങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമ കെ.എം.

പാതിവഴിയിൽ......

എന്നിൽ നിന്നകന്ന്‌,

അങ്ങകലെ.......

ഏതോ പേരറിയാത്ത മരക്കൊമ്പിൽ ചേക്കേറിയ

എന്റെ....... നിഴലിന്റെ നിറമെന്തായിരുന്നു........?

അറിയില്ല....!

ഇടയ്‌ക്ക്‌..... മനസ്സിൽ

മുറിവുകൾ തീർത്ത്‌

സൗഹൃദത്തിന്റെ

പൂക്കൾ വിരിയിച്ച്‌....

സ്‌നേഹത്തിന്റെ

അവ്യക്തമായ ചിത്രങ്ങൾ തീർത്ത്‌.....

കടന്നുപോകുന്ന,

ഓർമ്മകളുടെ നിറമെന്തായിരുന്നു.....?

അറിയില്ല.....!

മുഴുമിക്കാനാവാതെ

ഗദ്‌ഗതത്തിന്റെ,

ചിതൽപ്പുറ്റ്‌ തീർത്ത്‌.....

പറന്നകലുന്ന,

വാക്കുകളുടെ നിറമോ......?

അറിയില്ല.....!

‘പൊള്ളുന്ന’ മഞ്ഞിൻതുള്ളികളും,

‘ശൈത്യത്തിൽ’ കുതിർന്ന

വേനൽപ്പൂക്കളും.....

ആരുടെയൊക്കെയോ,

‘ആകുലതകൾ’ പേറുന്ന

മഴമേഘങ്ങളും.....

സ്വപ്‌നങ്ങളുടെ

ചിതയെരിഞ്ഞടങ്ങിയ

മിഴികളിലൂടെ......

നിറമറ്റ കാഴ്‌ചകളായ്‌....

എന്നിലേക്ക്‌......

എപ്പോഴൊക്കെയോ...... വീണ്ടും....!

സുമ കെ.എം.

1983 കൊടുങ്ങല്ലൂരിനടുത്ത്‌ അഞ്ചപ്പാലത്ത്‌ ജനിച്ചു.

അച്ഛൻഃ കെ.കെ.മോഹനൻ.

അമ്മഃ കെ.പി. സാവിത്രി

അനുജൻഃ കെ.എം.സുമോദ്‌

കെ.കെ.ടി.എം. ഗവ.കോളേജ്‌ സസ്യശാസ്‌ത്ര വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്‌. ക്ഷേത്രപ്രവേശനവിളംബര കമ്മിറ്റി 2002 നടത്തിയ സംസ്ഥാനതല കവിതാ രചനയിൽ രണ്ടാം സ്ഥാനം നേടി.

വിലാസം

കല്ലാഴി വീട്‌,

മേത്തല പി.ഒ.

അഞ്ചപ്പാലം,

കൊടുങ്ങല്ലൂർ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.