പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഹ്രസ്വചക്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സജീവൻ വൈക്കത്ത്‌

രാവൊടുങ്ങും മുൻപേ

ഇരുളകലും മുൻപേ

സൂര്യനുദിക്കുകയാവും

പ്രതീക്ഷയുടെ പർവ്വതമുകളിൽ

ഉദിച്ചുയരും മുൻപേ

അണയുകയുമാവും

വേദനയുടെ ചക്രവാളങ്ങളിൽ;

ഇരുൾ പരക്കുകയാവും

നഷ്ടത്തിന്റെ വനാന്തരങ്ങളിൽ.

ഇരുൾ പരക്കും മുൻപേ

ഒരുതാര ജ്വലിച്ചുയരുകയാവും

പ്രണയത്തിന്റെ ആകാശവീഥിയിൽ.

ഒളിവിതറും മുൻപേ

അത്‌ പൊലിയുകയുമാവും

വിരഹത്തിന്റെ കയങ്ങളിലേക്ക്‌

പൊലിഞ്ഞു പതിക്കും മുൻപേ

നിലാവരിച്ചിറങ്ങുകയാവും

സ്നേഹത്തിന്റെ-

സ്വാന്ത്വനത്തിന്റെ സമതലങ്ങളിൽ

നിലാവുറയ്‌ക്കും മുൻപേ

മഞ്ഞുവീഴുകയാവും

ഭയത്തിന്റെ കിടുകിടുപ്പിലേക്ക്‌.

രാവൊടുങ്ങും മുൻപേ

മഞ്ഞുരുകും മുൻപേ

മഴപെയ്യുകയാവും

മറ്റൊരു പുലരിയിലേക്ക്‌...

സജീവൻ വൈക്കത്ത്‌

സജീവൻ വൈക്കത്ത്‌, പൂനെ-32


Phone: 09823881289
E-Mail: sajknr@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.