ഞാന്‍ പാടും , അത് പാട്ടാവില്ല..
ഞാന്‍ എഴുതും, അത് കാവ്യമാവില്ല...
ഞാന്‍ വരക്കും , അത് ചിത്രമാവില്ല..
ഞാന്‍ ആടും, അത് നൃത്തമാവില്ല..
ഞാന്‍ നെയ്യും , അത് വസ്ത്രമാവില്ല..
എനിക്കറിയാം എന്നിലെ എന്നെ
നിങ്ങള്‍ക്ക് മനസിലാവില്ലെന്ന്...
ഒരിക്കലും കാണാനാവില്ലെന്ന്..
ആരുടേയും ഓര്‍മ്മയില്‍ ഞാന്‍
ഒരു മാത്ര പോലും ഉണ്ടാവില്ലെന്ന്...
വേണ്ട, ഇനി വേണ്ട, പാടില്ല, എഴുതില്ല,
ആടില്ല, വരക്കില്ല, നെയ്യിലെ ഞാന്‍
എന്നിലെ കനവുകള്‍ കനലുകളായ്
ഇനിയെന്നും ചാരം പുതച്ചുറങ്ങിടട്ടെ....
ആനിസ് അനില ജോര്‍ജ്