പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രണയമേ........

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.എസ്‌. നിർമല

പ്രണയമേ..... ഇനിയും നീയെന്തിനെൻ ഹൃദയത്തിൽ

ചിറകിട്ടടിക്കുന്നു സൗവർണരാഗമേ....

ഇനിയെനിക്കാവില്ലൊരിക്കലും നിന്റെ യീ

ഹൃദയരാഗത്തിന്റെ ദൃതതാളമാടിടാൻ

എന്തിനെൻ കൗമാര വാസന്തരാവുകൾ

കണ്ണീർക്കയങ്ങളിലലിയിച്ചു രാഗമേ....

ഇനിയുമെന്നാത്മാവിൻ നൊമ്പര കൂട്ടിൽ നീ

കനലായിയെരിയുന്നതെന്തിനെൻ രാഗമേ......

അറിയാമെനിക്കാമഹാഗണിച്ചോട്ടിലെ

നീർമാതളത്തിന്റെ നീറുന്നനൊമ്പരം,

ഇനിയെനിക്കാവില്ല ഒന്നു തേങ്ങീടുവാൻ,

പ്രാണന്റെ പ്രാണനിൽ പിടയുന്നരാഗമേ.....

പി.എസ്‌. നിർമല

അമ്പാട്ട്‌ ഹൗസ്‌,

പൊന്നാനി,

മലപ്പുറം.


Phone: 2668306, 9496364136




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.