തിരയുന്നു ഞാനെൻ എങ്ങോ കളഞ്ഞു പോയ മദിയാം
നിധികുടത്തെ.
അനന്തമാം ഈ ഗോളത്തിൽ അലയുന്നു ഞാനെൻ
നിധികുടം തേടി.
നിറഞ്ഞെൻ നിധിക്കൂടത്തിൽ പാതിയെൻ കഴിഞ്ഞകാലങ്ങളും,
പാതിയെൻ വർത്തമാന കാലവും അതിൽ പാതിയെൻ ഭാവി ചിന്തയും.
ഇന്നലെ എന്നെ വാനോളം ഉയർത്തിയെൻ ബദ്ധുക്കളെങ്ങൊ
പോയി മറഞ്ഞു. എൻ വിളി കേൾക്കുവാൻ ചാരത്ത് നിന്നെൻ
പരിചാരകർ എങ്ങോ പോയി മറഞ്ഞു.
കണ്ടു ഞാൻ ഇന്നവരുടെ ദുഃശകുന നോട്ടവും, കേട്ടു
ഞാനവരുടെ ശകാര ശബ്ദവും.
ഒരുനാൾ നിറഞ്ഞ ശിരസ്സുമായി അഹന്തയിൽ നടന്നു ഞാൻ
ഇന്നെൻ ശൂന്യമാം ശിരസ്സോടെ അലയുന്നു ഞാനെൻ
മദികുടം തേടി.