അവന് എനിക്ക് പ്രണയ ലേഖനങ്ങള്‍ എഴുതിയില്ല
കവിതകളും എഴുതിയില്ല
ചിത്രങ്ങള്‍ വരച്ചില്ല
സ്വപ്നങ്ങളുടെ കാര്യം പാടേ വിട്ടേക്ക്!
അവന് എനിക്കു വേണ്ടി എഴുതിയത്
വിക്സിന്റെ എരിച്ചിലിന്റെ ഇടയില്‍
ഞാന്‍ എത്ര മോശമായ മനുഷ്യനാണെന്നു
സൂചിപ്പിക്കുന്ന കുറ്റപത്രമാണ്.
ഞാന്‍ പിന്നീട് കുറ്റപ്പെടുത്തലുകളില്‍ പി എച്ച് ഡി നേടി
അപ്പോള്‍ എനിക്കു ബോധം വെച്ചു
അന്നത്തെ കുറ്റപത്രം
അവനെ കുറിച്ച് തന്നെയുള്ള കവിതയായിരുന്നുവെന്ന് !!!!