പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കാൺമാനില്ല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രദീപ്‌ രാമനാട്ടുകര

പേര്‌ ഃ ഷക്കീല

വയസ്സ്‌ ഃ 18

രാമലക്ഷ്‌മണന്മാർ

മാറി മാറി തിരസ്‌കരിച്ച്‌

അരിഞ്ഞുമാറ്റിയ

ആസുരപ്രണയം

തടിച്ച മുലകൾ

ഇറച്ചിത്തുടകൾ

മലർത്തിയിട്ട ചുണ്ടുകൾ

ഇടുങ്ങിയ കണ്ണുകൾ

മെലിഞ്ഞ സുന്ദരികൾ

തുടയിടുക്കോളം

തുറന്നിട്ടുതുള്ളിയിട്ടും

മലയാളത്തിന്റെ മഴപ്പാറ്റകൾ

ഇവളുടെ തീപ്പുടവയിൽ

എരിഞ്ഞു ചേർന്നു.........

കണ്ടു കിട്ടുന്നവർ

അടുത്ത സിനിമയിലേയ്‌ക്ക്‌

അഴിച്ചു വിടുക

അസ്വസ്ഥതയോടെ

നിങ്ങളും ഞാനും കടുത്ത ബന്ധുക്കളും.

പ്രദീപ്‌ രാമനാട്ടുകര


E-Mail: pradeepramanattukara@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.