പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രണ്ടു കവിതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനോദ് ചിറയില്‍

1.വിട പറയട്ടെ ഞാന്‍

ദുഃഖം-
ഞാന്‍ മരിച്ചതിലല്ല;
നീയില്ലാതത്തിലാണ്

നീ പണക്കാരിയായിരിക്കാം
പക്ഷെ -
നീ ഇത്ര മാത്രം പറയൂ
ഞാനൊരു പാമാരനായത്
ഒരു തെറ്റാണോ ?
ആരെയെങ്കിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?

ഓരോ നിമിഷവും
നിന്നെ ഞാന്‍ ഓര്‍മ്മിക്കുന്നു;
ഓരോ നിമിഷവും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു;
നിന്നെ മറന്നു ഒരു നിമിഷം പോലും;
ഞാനിരുന്നിട്ടില്ല ;
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?

എന്റെ ആത്മാവിനു ശാന്തി കിട്ടാന്‍
എന്റെ ശവത്തിനൊരു കോടി തരൂ
കണ്ണില്‍ നിറയെ കണ്ണീരുമായി
ഇത്തിരി ഒന്ന് മുഖം കാണിക്കൂ
നിന്റെ ലോകത്തോട്‌ വിട പറയട്ടെ ഞാന്‍

നീ പണത്തിനു സ്നേഹം വിറ്റു;
ഒരു പാവപെട്ടവന്റെ സ്നേഹം തട്ടി മാറ്റി.
ഇനി പണത്തിന്റെ കൂട്ട് വിടൂ
ഞാനും നിന്നെ സ്നേഹിച്ചതല്ലേ
നിന്റെ സ്നേഹത്തില്‍ അലിയട്ടെ ഞാന്‍
നിന്റെ ലോകത്തോട്‌ വിട പറയട്ടെ ഞാന്‍

2.ഏകാകി ഞാന്‍

നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.
ഏക മോഹം, ഏകാകി ഞാന്‍...
എന്മനസ്സിന്‍ എതോകോണില്‍...
നിന്‍ മുഖപടലം...
നിന്‍ സ്നേഹഭാവം...
നിന്‍ മന്ദഹാസം.
നിന്‍ ഹൃദയ രാഗം;
മാത്രം തേടും -
വെറും ഏകാകി ഞാന്‍.

നിന്‍ സ്വപ്നക്കൂടിലെ;
കിളിയായ് ഞാന്‍ മാറിടാം,
നിന്‍ സ്വപ്ന വാടിയിലെ;
പുഷ്പമായ് ഞാന്‍ മാറിടാം,
എന്‍ മോഹഗാനനാദം...
നിന്‍ മനക്കാതിലെത്തുമോ...?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.

എന്മോഹരാഗത്തിലലിഞ്ഞിടാന്‍...
എന്‍ ഹൃദയ താള മറിഞ്ഞീടാന്‍...
ഒരു സ്വപ്നത്തിലെങ്കിലും;
നീ വന്നിടുമോ...?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.

വിനോദ് ചിറയില്‍


E-Mail: chirayil.vinod@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.