പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കോട്ട*

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മോഹൻദാസ്‌ തെമ്പളളം

കേട്ടുപോൽ

പണ്ട്‌

ഉത്തരമില്ലാത്ത

ചോദ്യമുരുവിട്ട്‌

കണ്ണുതുറിപ്പിച്ച-

ട്ടഹസിച്ച

രാക്ഷസനെ

വലിയ വായിൽ ചിരിച്ച്‌

വലിയ കാലിൽ

നടന്ന്‌

വലിയ കിടങ്ങുകൾ

ചാടിക്കടന്ന്‌

കുതിരക്കുളമ്പടിയിൽ

താളംപിടിച്ച്‌

കരിമ്പനപട്ടകളിൽ

കാഹളമൂതി

തെമ്മലയും

വടമലയും

കയറിനടന്ന്‌

നവമുഖനായി

വിലസീപോൽ

കറുത്തനിറം

കരിങ്കല്ലിൽ ഹൃദയം

ഉറക്കത്തിലന്ന്‌

പനിച്ചുകിടന്നു

കണ്ടു

പിന്നീടെപ്പോഴോരു-

ദ്വോഗത്തിന്റെയി-

ടമുറിപ്പാച്ചിലിനിടയി-

ലുൾഭയത്തോടെ

മൂത്തനരച്ചൊരാ

രാക്ഷസനിരുന്നുറങ്ങുന്നു

കാവൽക്കാരില്ലാതെ

കാറ്റുവന്നു

മഴവന്നു

കാരണവൻമാർ

കടന്നുപോയി

കരിമ്പനകൾ

കൊഴിഞ്ഞുപോയി

കുതിരക്കുളമ്പടി

നിലച്ചേപോയി

ഇന്നലെ

കണ്ടു

പല്ലിളകി

എല്ലിളകി

കണ്ണുതുറിച്ച്‌

പതയൊലിച്ച്‌

പെരുവഴിയിൽ

ചത്തുകിടക്കുന്നു

പോക്കാച്ചിത്തവളപോൽ

*പാലക്കാട്ടെ കോട്ട

മോഹൻദാസ്‌ തെമ്പളളം

വിലാസം

മോഹൻദാസ്‌ തെമ്പളളം,

തെമ്പളളം,

പല്ലശ്ശന പി.ഒ.

പാലക്കാട്‌.

678 505
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.