പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചിന്തകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ ശക്തി

കൂട് വിട്ടു കൂട് മാറിക്കൊണ്ടിരിക്കുന്നു !
ഇടയ്ക്കിടെ ഇടതൂര്‍ന്ന
പച്ചപ്പുകള്‍ക്കിടയിലൂടെ
മല കയറി ,
തണ്ണീര്‍തടങ്ങളില്‍
മൌനമായി ഒരു നില്‍പ്പുണ്ട് !
ആലസ്യങ്ങളെ കുടഞ്ഞു തെറുപ്പിച്ച് ,
വേദനകളുടെ തേരിനെ മറിച്ചിട്ട് ,
ഒരിലയില്‍ കയറിയിരുന്ന് ,
ഇളംതെന്നലില്‍ ആടിയാടി ,
ജീവിതസൌരഭ്യത്തില്‍ മതിമയങ്ങി ,
ശാന്തമായി അങ്ങിനെ...യങ്ങിനെ...യങ്ങിനെ ...

ഇടയ്ക്കിടെ കുന്നിറങ്ങി
താഴ്വാരങ്ങളില്‍ മനോഹാരിത മുകര്‍ന്ന്

പരിതാപകരമാണ്
സമതലങ്ങളില്‍ പൂണ്ടു പോകുന്ന അവസ്ഥ
വിടര്‍ത്താനാവാത്ത വിധം -
കൈകാലുകള്‍ ബന്ധിക്കപ്പെട്ട്‌ ,
പരവേശപ്പെട്ട് ,
പരകായപ്രവേശം ആഗ്രഹിച്ച് ,

ഇതൊന്നും പോരാതെ
ഒന്നിനെയും വേര്‍തിരിക്കാനാവാത്ത ഒരവസ്ഥയില്‍ ,
എപ്പോള്‍ വേണമെങ്കിലും വിടരാവുന്ന
ഒരു മൂലബിന്ദുവില്‍ ,
താളങ്ങളെയെല്ലാം ഒതുക്കി ,
വികാരങ്ങളെ കടിഞ്ഞാണിട്ട് ,
ശ്മശാനമൂകതയുടെ അടിത്തട്ടില്‍
ചൂണ്ടയിട്ടുകൊണ്ട് ,

വിടര്‍ന്നു വരുന്ന ഭാവങ്ങളില്‍
അലസതയോ .... ആവലാതിയോ .....
ദു:ഖമോ .... പരവേശമോ .......
സന്തോഷമോ ..... ആഹ്ലാദമോ .....
എന്തും പ്രതീക്ഷിച്ചു കൊണ്ട് !

പ്രിയ ശക്തി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.