പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വർത്തമാനസുഖം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയചന്ദ്രൻ തോന്നയ്‌ക്കൽ

കടയിൽ കിടയ്‌ക്കുന്ന

കവറിൽ കിടക്കുന്നു

നാളത്തെത്തലമുറ

സൂക്ഷിച്ചു വായിച്ചു

നോക്കാതെ വാങ്ങിച്ചു

സേവിച്ചു പോകലേ

വർത്തമാനസ്സുഖം!

“കടമാണു ധനമെന്റെ

മക്കളേ! അടിയേറ്റു

പുളയാതെ വേഗം നടക്കനാ-

മണയുന്നു ശാന്തി തീരം.

സുഖം! അറവുശാലയ്‌ക്കകം”

റോഡോരമൊഴുകുന്ന

കന്നുകാലി ഗിരം

(നാളെ ഹോട്ടൽ മണം)

വർത്തമാനസ്സുഖം!

പ്രേമിച്ചുടലയിൽ

പീഢനക്കോമരം

എഴുന്നള്ളിയെത്തുന്ന

കൊട്ടാരവണ്ടിയിൽ

മാധ്യമപ്രഭൂതകൾ

കൊട്ടും പൊരുമ്പറ-

യൊപ്പിച്ചു തുള്ളി-

ത്തിളങ്ങുന്ന പീഢിത-

ച്ചീളിന്റെ സുഖമതേ

വർത്തമാനസ്സുഖം!

ഇല്ലെന്നു പറയാതെ

ഇല്ലായ്‌മയറിയാതെ

വല്ലം കമിഴ്‌ത്തിനീ

ഇല്ലം മറക്കുക.

വായിച്ചതെല്ലാം

മടക്കി നീവച്ചു-

വരുത്തി വായിക്കുക-

മേതുമുഖപ്പൊള്ളകൾ

ഉപദേശ മുരുളുന്ന

വഴിക്കഴിക്കാഴ്‌ചയേ

വർത്തമാനസ്സുഖം.

ജയചന്ദ്രൻ തോന്നയ്‌ക്കൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.