പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നേര്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അബ്‌ദുളള

ഏയ്‌.....ഓടിക്കൂ....

ആ മിന്നാമിന്നിയെ

അല്ല; തല്ലിച്ചതക്കൂ...

ഇവിടെല്ലാവരും ലൈറ്റണച്ചുഘോഷത്തിലാ.

വാരിവിതറൂ...

‘എ​‍േൻഡാസൾഫാൻ’

പലമടങ്ങ്‌ വീര്യത്തിൽ

പുൽമേടുകൾ ഒന്നൊഴിയാതെ

ബാക്കിവെച്ചെക്കല്ലെ

ഈഗാനാലാപന വേദിയിൽ

അപശ്രുതിമീട്ടുവാൻ

ഒരൊറ്റക്കീടത്തെയും.

വഠ്!

ഇത്ര സുന്ദരമോ

തോക്കിൻ തിര വിരിയിച്ചൊരീ

ചുവന്ന പൂക്കൾ!

ഹൊ!

ഈ വെടിയുണ്ടയിലുമുണ്ടായിരുന്നോ

സർഗവാസന തുളുമ്പുന്നൊരു ഹൃദയം!

പിടിക്കൂ....

നാശഭീഷണി നേരിടും

പഴഞ്ചനാം ആ വരട്ടുവാദിയെ

അടക്കൂ....

സ്വർണ്ണം പൂശിയ സെല്ലുകളൊന്നിൽ.

അരുതല്ലോ ക്രൂരത കുരുന്നുകളോട്‌.

വയ്യല്ലോ മൊഴിയുവാനീജീവിയെ

നേരിൽ നോക്കി വാപിളർക്കട്ടെ

വിനോദയാത്രയിലാഘോഷമായ്‌.

അബ്‌ദുളള


E-Mail: nkm_kcr@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.