പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രിയേ, പ്രണയിനി.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തോമസ്‌ പി. കൊടിയൻ

പ്രിയേ, പ്രണയനാരായപുഷ്പം കൊണ്ടു
പണ്ടു നീയെന്റെ വിലാപ്പുറം
കുത്തിപ്പിളര്‍ത്തിയില്ലേ,
അതില്‍ നിന്ന് ഇപ്പോഴുമൊഴുകി
വാര്‍ന്നുകൊണ്ടിരിക്കുന്ന
ചെന്താമരച്ചാറുമായി
ഇപ്പോഴുമേകാകിയായി
ഈ തെരുക്കോണില്‍ നില്‍ക്കേ
എന്നെച്ചൂണ്ടി,
നീ നിന്റെ തോളിലിരുന്നു
കരയുന്ന കുഞ്ഞിനോടു
പറയുന്നതു ഞാന്‍ കേട്ടു-
'' കരയല്ലേ മക്കളേ , ദേ,
രമണന്റെ പ്രേതം പിടിക്കും...''
പിന്നെ നിന്റെയാ കൊല്ലുന്ന ചിരിയും....

തോമസ്‌ പി. കൊടിയൻ

കൊടിയൻ വീട്‌,

ആയക്കാട്‌,

തൃക്കാരിയൂർ. പി.ഒ,

കോതമംഗലം.


Phone: 9946430050
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.