പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചിത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോയ് നെടിയാലിമോളേല്‍

ജന്മ ദിനാശംസകൾ നേരുവാൻ -
തുറന്നു ഞാനെൻ ഫേസ് ബുക്ക് ,
ഗോപാല കൃഷ്ണന്റെ പോസ്റ്റ് -
ഷെയർ ചെയ്തെത്തിയെൻ ഫേസ് ബുക്കിലും..!!.
പോസ്റ്റിലെ ചിത്രത്തിലൊരു നായയുണ്ട്.
നായതൻ കവിൾക്കുള്ളിൽ കടിച്ചമർന്ന്-
തൂങ്ങുന്നോരു മാംസ പിണ്ഡം ...!
അതിനു - ഉടലുണ്ട് തലയുണ്ട് -
കൈ-കാൽകളുണ്ട്.
വേറിട്ടു പോകാത്ത പൊക്കിൾക്കൊടി -
നിലത്തിഴയുന്ന കണ്ടാൽ സഹിക്കയില്ല.
ചേതനയറ്റൊരാ ഓമന പൊന്മുഖത്ത-
ഴലേതുമില്ല ലവലേശവും...!.
ചുരുട്ടിയ മുഷ്ട്ടിയിൽ -
എന്തു നീ കൊണ്ടുവന്നോമനെ-
നിന്നമ്മയ്ക്കു സമ്മാനമായ്....?!.
ഏതോ നിമിഷത്തിലമ്മതൻ ആലസ്യ-
ത്തികവിൽ നിറഞ്ഞു ഞാനമ്മതൻ ഉദരത്തിൽ….!!
ശുനകനെ കൊന്നിട്ടു കാര്യമില്ലെന്നമ്മ-
ചെയ്തൊരു പാപത്തിൻ ഭാരമായ് ഞാൻ-
മന്നിൽ വന്നു പിറന്നുപോയ് ഹായെത്ര കഷ്ടം...!!
പൊക്കിൾ കൊടി നീ മുറിച്ചിട്ടുപോയാലും,
നിന്നന്തരംഗത്തിൽ മായാതെ നിൽക്കില്ലേ -
ഞാനെന്ന സത്യം നിൻ ജീവനുള്ള കാലം....!
ഒരു നൂറു ലക്ഷങ്ങൾ ലൈക്ക് ചെയ്തു….,
കമന്റ്സ് എഴുതി-
അതിൽ അറിയാതെ നീയുമമ്മേ –
ലൈക്ക് ചെയ്തു കാണും...!!
അതു മറ്റാരുമല്ലമ്മേ നിന്മകൻ ഞാൻ തന്നെയാ.....!!

ജോയ് നെടിയാലിമോളേല്‍

മഹാരാഷ്ട്ര


Phone: 9011081016




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.