പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചാക്രികം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നന്ദാദേവി, ദുബൈ

ഇരുട്ടിന്റെ
അവിശുദ്ധിയുടെ പടം
പൊഴിച്ചടര്‍ത്തി ഓരോ
രാത്രിയും പുലര്‍ന്നു.
ഞൊറിഞ്ഞുടുത്ത വസ്ത്രത്തിനുള്ളില്‍
മലിനപ്പെടാതെ
പുലരികള്‍ പകലിലേക്ക്
ഒഴുകിക്കടന്നു
പറ്റിപ്പിടിക്കുകയാണിനി-
യോരോ അഴുക്കുനൂല്‍ ചുരുളുകള്‍
തെളിനീരരുവികളൊഴുകും
വിശുദ്ധമായ പാതകളിലവ
വഴിതെറ്റിപ്പോകുന്നു.
ഒടുവിലെല്ലാ അഴുക്കുകളും
കഴുകിക്കളയാന്‍
‘സമുദ്രമേ
ഒറ്റയൊറ്റയായൊഴുകിയിരുന്ന
തെളിനീരുറവകളെല്ലാം
നിന്നിലേക്കൊഴുകി -
എത്തുന്നു,ഒടുവില്‍
നീയായിമാറുന്നു’
കഴുകിക്കളയാനാകതെ
പകലിന്‍ അഴുക്കള്‍
തിണര്‍ത്തു കിടന്നോരോ
സന്ധ്യയുമിനി
ഇരുളിലേക്ക് മറയും
അലങ്കാര വേഷങ്ങളഴിച്ച്
രാത്രിയുടെ ദീര്‍ഘമായ നിദ്ര
പൊഴിച്ചു മാറ്റാനില്ലാതെ
എന്നേക്കുമായി തെളിഞ്ഞ
പ്രഭാതങ്ങളാഗ്രഹിക്കുമ്പോഴെല്ലാം
അവിശുദ്ധിയുടെ
വെളുത്ത പ്രതീകങ്ങള്‍
ഓരോ പാതയോരങ്ങളിലും
കൊഴിഞ്ഞു കിടന്നു.

നന്ദാദേവി, ദുബൈ


Phone: 0097144209883
E-Mail: sheejamurali01@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.