പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കുറുംകവിതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശിവപ്രസാദ്‌ പാലോട്‌

നടത്തം
=====
രാത്രി വണ്ടികള്‍
ചതച്ചരച്ച
തവളകളുടെ ശവങ്ങള്‍
കണ്ടു മടുത്തു
രാവിലത്തെ
ദുര്‍നടപ്പ്
നിര്‍ത്തേണ്ടി വരും

ഇല്ലായ്മകള്‍
==========
മുട്ടയിടാന്‍
കാക്കക്കൂട് തേടിയ
കുയില്‍ നിരാശയോടെ
തിരിച്ചെത്തി
കാക്കക്കുമിപ്പോള്‍ കൂടില്ലെത്രേ

കൂട്
====
കിണറ്റിലാണ് കൂട്
മഴഭയംകൊണ്ട്
അമ്മപ്പൊന്മാന്‍

ശിവപ്രസാദ്‌ പാലോട്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.