പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

യുഗവൈദ്യൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിൻസ്‌ ഫ്രാൻസിസ്‌

കനൽചീളുകൾ കാർന്നു തിന്നുന്ന

മൃദുലതല്‌പത്തിനരിയതേങ്ങൾ പോൽ

കിനാക്കോട്ടകൾ പണിതു വീഴിച്ചു

പതിയെ വിങ്ങുന്നു വ്രണിത മാനസം

വിതുമ്പുമ്പൊഴും പുതിയമോഹങ്ങ-

ളുടലെടുപ്പിച്ചു വളയിടീപ്പിച്ചു

വളർത്തിച്ചിട്ടു വെറുതെ വീണ്ടുമാ

കദനചക്രത്തെ മനസ്സുരുട്ടുന്നു.

അടങ്ങൊന്നഹോ തളർന്നെങ്കിലും

പിളർന്നെങ്കിലും കരിഞ്ഞെങ്കിലും

ഒടുങ്ങാത്ത നിൻ നിശാസഞ്ചരം

മടുപ്പിക്കുമീയുടൽത്താണ്ഡവം.

മനസ്സെപ്പൊഴും കൊതിക്കുന്ന നിൻ

സുഖക്കോട്ടയിൻ രതിക്കേളികൊ

ട്ടടങ്ങുമ്പോൾ നീ തിരിഞ്ഞൊന്നുനോ-

ക്കുടല്‌പഞ്ചരം ദ്രവിച്ചെങ്കിലൊ...

പടക്കൊപ്പുകൂട്ടടുത്തുള്ളനിൻ

മദക്കൂത്തിനായ്‌ ഇരിക്കേണ്ടനീ

ഇരുന്നെങ്കിൽ നീ തിരിഞ്ഞൊന്നുക

ണ്ടകം നൊന്തിനിക്കരഞ്ഞെങ്കിലൊ.

കടിഞ്ഞാണുപണ്ടെറിഞ്ഞെങ്ങുനി

കളഞ്ഞുണ്ടുവോ നിനക്കോർമ്മതെ

ല്ലടക്കം മറന്നൊടുക്കം വരെ

പറക്കേണമൊ നിനക്കെന്തെടോ?

മരിക്കാനിനിശ്ശരിക്കില്ലെഴും

മണിക്കൂറുകൾ കണക്കുള്ളതാ

നിടിത്തേരിൽ വന്നടുക്കുന്നുനി-

ന്നൊടുക്കം പിടഞ്ഞെഴുൽന്നേക്കെടോ

തുലാസിൽകനക്കരിങ്കട്ടികൊ

ണ്ടളക്കാവതല്ലഹോ നിന്നിലെ

ക്കൊടും പാപമിക്കണക്കൊന്നിനി-

പ്പറഞ്ഞെങ്ങുകൊണ്ടൊതുക്കാനഹോ

അടങ്ങാ മനക്കൊടുങ്കാറ്റിനെ

നിലയ്‌ക്കാമദപ്പാലൊഴുക്കിനെ,

ശ്ശമിപ്പിക്കുവാൻ തപസ്സിദ്ധിയു-

ള്ളൊരോ വൈദ്യനുണ്ടുലകങ്ങളിൽ

മനം നൊന്തു നീ കരഞ്ഞൊന്നുചെ-

ന്നഹം കൈവെടിഞ്ഞിരന്നീടുകിൽ

മനതൃഷ്‌ണതൻ കൊടും ദാഹവും

ശമിക്കും ജീവ ജലം നൽകുവോൻ....

മതഭ്രാന്തിനാൽ പുലമ്പുന്നത-

ല്ലിവൻ ജീവിതകദനങ്ങൾകൊ-

ദറിഞ്ഞുള്ളൊരാ പിതൃ സ്‌നേഹമു-

ണ്ടതിൽ നസ്രയ രണമുദ്രയും

അവൻ പക്കലുണ്ടടഞ്ഞുള്ള നിൻ

മനക്കണ്ണിനെ തുറപ്പിക്കുവാ

നെതും പോന്നൊരഞ്ഞ്‌ജനം ചെല്ലുവോർ

ക്കവൻ നൽകുമാ ദ്രവം നിശ്ചയം

തുറക്കാമകത്തിരുമ്പോടാമ്പ

ലടച്ചിട്ട നിൻ കരൾ വാതിലെ,

ശ്രവിക്കൂ പുറത്തവൻ പേർചൊല്ലി

വിളിപ്പൂ നിന്നിൽ വിരുന്നാകുവാൻ.

പ്രിൻസ്‌ ഫ്രാൻസിസ്‌

Puthen Valappil,

Punnapra,

Alapuzha.


E-Mail: kingsonnewranch@yahoo.co.uk
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.