പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മരീചിക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. കനകരാജ്‌

കാലധർമ്മത്തെ കാക്കുമജ്ഞാന-

കലാകാരൻ; വിരചിതമീമഹാ

ജീവിതനാടകത്തിൽ നടി-

കർ നാം നാട്യജീവികൾ

ഇല്ല; പരിചയമിന്നാർക്കും സ്നേ-

ഹാർദ്രമാം പ്രകൃതിതൻമുഖം

പെരുകും ദുരിതജീവിതചിത്രം

ദുരന്തം മുന്നേറും, ദുർനടപ്പിൻ ഫലം

ഉള്ളിൽ തിങ്ങും വിഷം അപരന്റെ-

നെഞ്ചിൽതാഴ്‌ത്തും, ക്രൂരകാളിയന്മാ-

രോടരുതെന്നു ചൊല്ലാൻ ഇല്ലൊരാൾ

കാണികൾ എങ്ങും മിണ്ടാപ്രാണികൾ

ദീനരാം മനുജരിൽ ദീനരോദനം

ബധിര കർണ്ണങ്ങളിൽ അലയവെ

അർത്ഥിയെ തഴുകുമർത്ഥകാമിതൻ

കപടനാട്യത്തെ വാഴ്‌ത്താൻ വയ്യ.

കലി ബാധിച്ച കണ്ണുകൾ, കല്ലായ്‌-

തീർന്ന ഹൃദയം, അനിദ്രമാം രാവുകൾ,

കാശുമുളച്ച ചുമരുകൾ, സ്വസ്ഥ

ജീവിതമിന്നൊരു മരീചിക മാത്രം

കാരസ്‌കരം പോലെ കയ്പാർന്ന

പാലെന്തിന്‌ ശുദ്ധമാം ഒരു

തുള്ളിജലം പോതും നീറു-

മാത്മാവിൻ കനലണയ്‌ക്കാൻ.

കെ. കനകരാജ്‌

വിലാസം

പുറയത്ത്‌ വീട്‌

മങ്കര പി.ഒ.

പാലക്കാട്‌ - 678 613.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.