പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സഹനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഞാനൊരു യാചകന്‍
നീ ചക്രവര്‍ത്തിയും
പക്ഷെ, ഞാന്‍ കൂടെപ്പിറപ്പാണതോര്‍ക്കണം.
ഞാനിന്നു തെരുവിലും
നീ സൗധമൊന്നിലും
ഉള്‍ക്കണ്ണുണര്‍വ്വോടിരിക്കുകില്‍ കാണണം.
ദൈവഹിതമിതും
എന്നാശ്വസിക്കിലും
വിശ്വൈകശില്പി നിന്‍ പക്ഷംപിടിക്കിലും
നിരാലംബരായവര്‍
വന്ദിച്ചുനില്‍ക്കിലും
നിരാശരാകുന്നയീ, തിരുവോണനാളിലും
തെരുവിലൊരുപിടി-
വറ്റായി നീയെന്റെ
മുന്നില്‍വന്നെത്താന്‍ മടിച്ചുനിന്നീടിലും
നാട്ടിടവഴികളില്‍
ചുമടേന്തിയിഴയുന്ന
ഋഷഭനേത്രങ്ങള്‍ നീ വിസ്മരിച്ചീടിലും
വിശ്വസിച്ചീടുന്നു
ശാശ്വത സത്യമേ,
ഇന്നു നീ വേഷപ്രച്ഛന്നനാണെങ്കിലും.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.