നിനക്ക് കാണുവാൻ വേണ്ടിയല്ലല്ലോ
നീ യാത്രയിൽ
മുഖം ഫേഷ്യൽ ചെയ്ത്
വശ്യവെള്ള പുരട്ടിയതും,
പുരികത്തിൽ നൂൽകോർത്ത്
വാൽമുനനീട്ടിയതും,
നെറ്റിയിൽ
ചിഹ്നം ചാർത്തിയതും,
കാതിലൂഞ്ഞാൽ
നീട്ടികെട്ടിയതും,
തലയിലെ തണ്ടുമുടി
ചുരുട്ടിവച്ചതും,
ഐലേനർപേന
കണ്ണിൽ ശൃംഗാരകവിത
കുറിച്ചിട്ടതും,
മസ്ക്കാരകൺപോള
ഒളിപ്പിച്ചു കാട്ടിയതും,
കൈയും പുറവും
വെട്ടിവെളുപ്പിച്ച്
നേർത്തബ്ലൗസ് കൂമ്പണിഞ്ഞതും,
നേർത്തസാരിവരമ്പിന്റെ
ഒട്ടിയളവിൽ
പുളഞ്ഞുനടന്നതും,
കുസൃതിചിലംമ്പിനാൽ
മിസ്സ്കോൾ മീട്ടുന്നതും
ഞാൻ നോക്കുവാൻ വേണ്ടിയല്ലേ.
എന്റെ സൗമ്യനോട്ടം
ഗൂഗിൾ നോട്ടമാകുന്നുവൊ?
|
|
|
|
സിസിൽ സി കൂവോട് Puthiya Purayil Hosue,
Koovode, kuttillol-P.O,
Taliparamba.Via,
Kannur.Dist.
Phone: 9847606618
|
|
|
|
|
|