പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നഷ്ടപ്രണയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിതു പി വി

എന്റെ മനസ്സില്‍ ഒരു പിടി കനല്‍ കോരിയിട്ട്
നീ നിന്റെ വഴിക്ക് തിരിച്ചുപോയി...
ഇന്ന് ഞാന്‍ ഇരുന്നു നീറിക്കൊണ്ടിരിക്കുന്നു
ആ കനല്‍ കത്തിതീരാതെ മനസ്സില്‍ തന്നെ....
ഇടയ്ക്ക് അതിന്റെ എരിച്ചില്‍ ശക്തമാക്കാന്‍
ഇളം കാറ്റായി നീ വന്നുകൊണ്ടേയിരുന്നു...
ഇതൊക്കെ എന്തിനായിരുന്നു...?
ഒടുവില്‍ എന്നില്‍ നിന്ന് ഒക്കെയും തിരികെയെടുത്ത്‌
തനിച്ചിവിടെ നിര്‍ത്തി നീ നടന്നകലുന്നു...
ഞാനപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു..

നിതു പി വി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.