ആകാശത്തിലെ
അനന്തശാഖികളിൽ
ഇലകളുടെ
വിശുദ്ധ സംഗീതത്തിനു
ചുവട്ടിൽ
അരയാലിൻ
അരുമത്തണലിൽ
അറിവില്ലാത്തവളുടെ
വെളിപാടുപോലെ
എന്റെ ചേതനയിൽ
ഒരു പൂത്തിരുവാതിര
മരംപെയ്യുന്ന
ഇടവതിരുമുറ്റത്ത്
മനംകുളിരുന്ന
കുങ്കുമസന്ധ്യകളിൽ
വിരുന്നെത്തിയ
മുകിൽ മാലകൾ
മഴയായ്പൊഴിയാൻ
വിസമ്മതിച്ച
അതിരുകളില്ലാത്ത
വിശുദ്ധശൂന്യതയിലേക്ക്
തീർത്ഥയാത്രപോകവേ
എന്റെ മനസ്സിൽ
ഒരു പനിനീർമഴബാക്കി.
|