പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

തലയിലല്ലല്ലോ തലമുടിയിലല്ലേ........

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സാജു പുല്ലൻ

ബസിൽ നിന്നിറങ്ങിയതാണ്‌

പടിതെറ്റി വീണുപോയ്‌ നിലത്തേക്ക്‌

കിളി മണി അടിച്ചതിനാലാണ്‌

പക്ഷെ- നിറുത്തിയ ബസിൽ നിന്നവൾ ഇറങ്ങേണ്ടതായിരുന്നു

ശരവേഗത്തിൽ

തലയിലൂടെ കയറി-

അല്ല

തലമുടിയിലൂടെ

നീണ്ട തലമുടിയിലൂടെ

കയറിയിറങ്ങി വണ്ടി ചക്രങ്ങൾ

നോക്കിയിറങ്ങേണ്ടേ കൊച്ചേ -യെന്ന്‌ കിളി

തലയിലൂടെ അല്ലല്ലോ തലമുടിയിലൂടെ അല്ലേ-

യെന്നെരാശ്വാസവുമായി ഡ്രൈവർ

കിളി മണി അടിച്ചതസമയത്തെന്നൊരു യാത്രക്കാരൻ

ആശുപത്രീ....യെന്നവൾ

മുതലാളി വന്നിട്ടാവാം എന്ന്‌ കണ്ടക്‌ടർ

മുതലാളി പാഞ്ഞെത്തി കാറിൽ

കണ്ടു, മുഖം...., മൂടി.....

പിന്നെ അവൾക്കരികിലേക്ക്‌ ചേർന്ന്‌ കാതിൽ ഒരു സ്വകാര്യം

തലയിലല്ലല്ലോ തലമുടിയിലല്ലേ....

ചക്രം മുലയിൽ കയറുന്നതിന്‌ മുമ്പ്‌ പൊക്കോ കൊച്ചേ....

അക്ഷമരായി നിന്ന യാത്രക്കാരോടായവൾ-

പൊയ്‌ക്കോ നിങ്ങൾ....

എന്റെ തലയിലല്ലല്ലോ....

ചക്രം

തലമുടിയിലല്ലേ.....

കയറിയത്‌...

സാജു പുല്ലൻ

പുല്ലൻ ഹൗസ്‌,

മഞ്ഞപ്ര പി.ഒ.,

എറണാകുളം ജില്ല.

പിൻ - 683 581.


Phone: 0484-2690652, 9846243198




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.