കോപ്പയുടെ ആകൃതിയിൽ
ഒതുങ്ങിക്കൂടിയിരിക്കുന്ന രുചി
ആറിത്തണുത്തു തുടങ്ങും മുൻപ്
ഓർത്തു വച്ചേക്കരുത്
കടുപ്പം, മധുരം കൂടാതെ തന്നെ
ചായയെ ചായയാക്കുന്ന
ചായക്കടക്കാരന്റെ മനസ്
ഇതൊന്നും
എഴുതി വച്ചേക്കരുത്.
ഒരിക്കലെങ്ങാനും
ചരമക്കോളത്തിൽ
ചിരിച്ച നിലയിൽ
അയാളെ നിങ്ങൾ
കണ്ടെത്തിയാൽ
തിരിച്ചെടുക്കാൻ
കഴിയാതെ പോകും
കെടുമ്പിച്ച ചൊവയോടൊപ്പം
തുപ്പിയ
തെറി.