പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചെമ്പരത്തി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനുജി.കെ.ഭാസി

കവിത

പുലരിത്തുടിപ്പിൻ കുളുർമഞ്ഞുതുളളിതൻ

പുളകമായ്‌ നീ മുന്നിൽവന്നു

ഒരുരാഗ സുസ്‌മേരം ചുണ്ടിലൊളിപ്പിച്ച-

നിറനിലാതിങ്കളെപ്പോലെ

അതിലോലമോമനേയെൻ ഭാവനയ്‌ക്കൊരു-

നവദീപമായ്‌ നീ ജ്വലിക്കെ

അവിവേകമാമെങ്കിൽപ്പോലുമെൻ പ്രാണനിൽ

അതിഭാവുകത്വം നിറഞ്ഞു.

കളകളം പാട്ടുമായ്‌ കിളികളീമൗനത്തിൻ-

ചെരുവിലൂടെങ്ങോട്ടോ പോകെ

സ്‌മൃതികൾ തളിർക്കുമെന്നാരാമമൊട്ടാകെ-

മധുരിച്ചു നിൽപ്പൂനിൻ മൗനം

കാലം പതുക്കെപ്പതുക്കെയാകുന്നിന്റെ

താഴത്തുകൂടൊന്നു കെട്ടി

കൂടെ നീ പോരുമോ നേരിൻ വെളിച്ചമായ്‌

പോരുമോ നീ കൂടെ തോഴീ?


അനുജി.കെ.ഭാസി

20-5-77-ൽ ജനനം. അച്ഛൻ ശ്രീ ഇത്തിത്താനം ഭാസി, അമ്മ ശ്രീമതി രാധാഭാസി. 1996-ൽ സിനിമാ മേഖലയിൽ ‘ശിഥില ശിശിരം’ എന്ന ആദ്യകവിത അച്ചടിച്ചു. തുടർന്ന്‌ സാഹിത്യപത്രത്തിലും കവിതകൾ പ്രസിദ്ധീകരിച്ചു. 1998-ൽ മാതൃഭൂമിയുടെ ദിനപ്പത്രത്തിൽ ‘സ്നേഹപൂർവ്വം’ എന്ന കവിതയും പ്രസിദ്ധീകരിച്ചു. ഇലച്ചാർത്ത്‌, കവിമൊഴി, ഉൺമ എന്നീ മാസികകളിലും കവിതകൾ എഴുതിയിട്ടുണ്ട്‌. 2000-ൽ മാതൃഭൂമിയുടെ ആഴ്‌ചപ്പതിപ്പിൽ ‘ഓർമ്മയിൽ ഒരു വസന്തം’ എന്ന കവിത വെളിച്ചം കണ്ടു. ഏഷ്യാനെറ്റ്‌ കേബിൾ വിഷനുവേണ്ടി രണ്ട്‌ തിരക്കഥകൾ രചിച്ചിട്ടുണ്ട്‌. ഒരു ഡോക്യുമെന്ററിക്ക്‌ സ്‌ക്രിപ്‌റ്റും. കോട്ടയം കവിസംഘത്തിലെ അംഗമാണ്‌.

വിലാസം

ഇത്തിത്താനം പി.ഒ,

ചങ്ങനാശ്ശേരി - 686 535

കോട്ടയം.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.