പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഈ പ്രണയതീരത്ത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.എസ്‌. നിർമല

എവിടെയെന്നോര്‍മകള്‍ അലയുന്നതെന്നിലെ
ഹൃദയാനുരാഗത്തിന്‍ മുരളിയൂതി
ഒരു വേള നീയും തിരഞ്ഞിരിക്കാം എന്നെ-
യറിയാതെ നീയങ്ങ് പോയതാവാം.

എവിടെയെന്നാത്മാവിന്‍ ശ്രുതി ചേര്‍ത്ത് പോയൊരാ
മൗനാനുരാഗസംഗീതമേ നീ
ഒരു വേളകേട്ട് മറന്നതാവാം തിരി-
ച്ചറിയാതെ നീയങ്ങ് പോയതാവാം....

ഇവിടെ ഞാനേകയാണോര്‍മകള്‍ പുല്‍കുമീ
പ്രണയതീരത്തിലെ കല്‍പ്പടവില്‍
ഒരു വേളയെന്നിലെ പ്രാണന്‍ തുടിച്ചത്
നിന്നോര്‍മയെന്നെ പുണര്‍ന്നതാവാം.....

എവിടെയോണെന്‍ പ്രിയന്‍ അലയുന്ന തീരങ്ങള്‍
അറിയാതെ ഞാനും തിരഞ്ഞിരിക്കാം
ഒരു വേള കണ്ടു മറന്നതാവാം തിരി-
ച്ചറിയാതെ വേറിട്ടു പോയതാവാം......

പി.എസ്‌. നിർമല

അമ്പാട്ട്‌ ഹൗസ്‌,

പൊന്നാനി,

മലപ്പുറം.


Phone: 2668306, 9496364136
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.