പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഓട്ടോഗ്രാഫ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു കാഞ്ഞിരങ്ങാട്‌

പലനിറത്താളുകളുള്ള

പൊടിതട്ടിയെടുത്ത ഓട്ടോഗ്രാഫ്‌

ചിതലരിച്ച്‌ തുടങ്ങിയിരിക്കുന്നു

മറിക്കുന്ന ഓരോ താളിലും

ഓർമ്മയുടെ ഉറവ്‌

പത്താം ക്ലാസുകാരൻ

പയ്യനിലേക്ക്‌

ഒരുതിരിച്ചുപോക്ക്‌

കോറിയിട്ടവാക്കുകളിലെ

കുപ്പിവളക്കിലുക്കം,-

പൊട്ടിച്ചിരി, നനവാർന്ന

മിഴികളുടെ ആർദ്രമായ നോട്ടം

ഭാവുകങ്ങൾ നേർന്ന പലരും

ഭാവനയിലലയുന്നയെന്നെ-

അറിയുന്നേയില്ല

“എന്നെങ്കിലും, ഏതെങ്കിലും

പെരുവഴിയിൽ വെച്ച്‌ കണ്ടുമുട്ടിയാൽ

ഒന്നു ചിരിക്കാൻ മറക്കരുത്‌”

എന്നെഴുതിതന്നവർ

കണ്ടഭാവം പോലും നടിക്കുന്നില്ല

പെരുവഴിയിലായത്‌

ഞാനായതുകൊണ്ടാവാം

എഴുതുവാൻ വാക്കുകളില്ലാതെ

തിരിച്ചേൽപ്പിക്കുമ്പോൾ

വേർപാടിന്റെ വേദന

പറഞ്ഞുതന്ന പലരും

ഇന്നെന്റെ കൂടെയുണ്ട്‌

എല്ലാവരേയുമോർക്കാൻ

ഒരു പതിനഞ്ചുകാരന്റെ മനസ്സ്‌

കളഞ്ഞു പോകാതിരിക്കാൻ

ഈ ഓട്ടോഗ്രാഫ്‌ ഞാൻ-

പൊടിതട്ടിയെടുത്തുവെയ്‌ക്കുന്നു.

രാജു കാഞ്ഞിരങ്ങാട്‌

ചെനയന്നൂർ, കാഞ്ഞിരങ്ങാട്‌ പി.ഒ., കരിമ്പം വഴി, തളിപ്പറമ്പ-670142, കണ്ണൂർ


Phone: 9495458138




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.