പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഗുളികകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജി.ആർ. കവിയൂർ

പണ്ടു സ്ലേറ്റു പൊട്ടിച്ചു
വീട്ടിലെത്തുകില്‍
ചൂരല്‍ കഷായം
സ്കൂളില്‍
ചെവി ചെമ്പരത്തി പൂ
ഇന്നതൊക്കെ പോയി
ടാബ്ലറ്റാണ് മക്കളുടെ കയ്യില്‍
പേടിക്കേണ്ട അസുഖമൊന്നുമല്ല
അവര്‍ അതില്‍ തകര്‍ക്കുമ്പോള്‍
നമ്മളിന്നും എ എസ് ഡി എഫ് ഇല്‍
പഴയ കീബോര്‍ഡിലും മോണിട്ടറിലും
ശിക്ഷള്‍ അവര്‍ക്കു കിട്ടുന്നില്ലല്ലോ
അഥവാ അങ്ങിനെയാകുകില്‍
പീഡനമായി കഥായായി,
അച്ഛനും സാറിനും, പിന്നെ
കോടതിയായി ജയിലായി.

ജി.ആർ. കവിയൂർ


E-Mail: grkaviyoor@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.