പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

യാത്ര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിപുശശി

ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ

ഓർമ്മത്താളുകളിലൊരു മഴപ്പെയ്‌ത്തിനായ്‌....

ഒരു നിശ്ശബ്‌ദ സങ്കീർത്തനമെൻ നിനവിൽ,

ഭഗ്‌ന സ്വപ്‌നങ്ങൾക്കു താരാട്ടായ്‌....

തനുത്ത സ്‌പർശമെൻ വിരൽത്തുമ്പിൽ

പറയാൻ മറന്ന പ്രണയത്തെ തലോടിയുണർത്താൻ....

ഒരു രക്തതുള്ളി മാത്രം ബാക്കിയെൻ സിരകളിൽ

കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ-

ജീവിതത്തിൻ തർപ്പണത്തിനായ്‌....

കാത്തിരുന്നു, ഞാനീയിരുട്ടിൽ, സൂര്യശിഖരത്തിൻ-

കരുണ വറ്റാത്ത വെളിച്ചക്കൈകളെ.....

വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ

തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം.

ചോര മണക്കുന്ന........,

കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;

ഉടഞ്ഞ സ്വപ്‌നങ്ങളുടെ പാഥേയവുമായി,

ആർക്കോ, എപ്പോഴോ നഷ്‌ടമായ

കിനാത്തുണ്ടുകളും പെറുക്കിയെടുത്ത്‌,

അസ്‌ഥിക്കുടുക്കയിൽ, അസ്‌തമിക്കാത്ത പ്രതീക്ഷകളുമായി

തുടരട്ടെ, ഞാനെൻ മോക്ഷയാത്ര.

ദിപുശശി

വാഴക്കാല വീട്‌,

തത്തപ്പിളളി. പി.ഒ,

എൻ. പറവൂർ,

പിൻഃ 683520,


Phone: 9847321649




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.