പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഭൂമിയുടെ രോദനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വല്‍സല ജോയ്

നിന്നെ ഞാന്‍ ഇങ്ങനെ ഒട്ടുമേ കാണുവാന്‍
ആഗ്രഹിച്ചീആത്തൊരുകര്‍ഷകണാണു ഞാന്‍

ആരുടെ തെറ്റിവിടാരുടെ കോപം-
നിന്നെയീരീതിയിലാക്കിടുവാന്‍...?
പ്രകൃതിതന്‍ കോപമോ പ്രകൃതിതന്‍ ശാപമോ
ദൈവത്തിന്‍ കോപമോ, മനിഷ്യമനസ്സിന്റെ ക്രൂരതയോ....!!

ദൈവം കനിഞ്ഞു നല്‍കിയോരാപുണ്യ-
നദികളെ മണല്‍വാരികാര്‍ന്നുതിന്നുനീതിന്നു,
വമ്പനാം വൃക്ഷത്തെ വെട്ടിനുറുക്കി നീ
ജെന്മിമാര്‍ സൗധത്തിലലങ്കരിച്ചു
എന്തിനീയാലയം - എന്തിനീവന്മതില്‍
ഭൂമിയെ സ്നേഹിച്ചിടാത്ത കാലം....!

നിന്റെ രോഗത്തിനും നിന്റെശ്വാസത്തിനും
തണലായിരിക്കുമീ സസ്യജാലം
ഒരുതുള്ളി ദാഹജലത്തിനായ് ഇന്നവള്‍
നിന്നോടുകെഞ്ചി വാടിനില്പ്പൂ....!!

വെട്ടിയും കുത്തിയും ചുട്ടു പൊള്ളിച്ചാലും
പുഞ്ചിരിച്ചീടുന്നുആജനനി....!!
പകരമായ് നീനല്‍കുന്നമ്മയ്ക്കു സമ്മാനം-
ദുര്‍ഗന്ധമാകുന്ന മാലിന്യത്തെ,
ഒടുവില്‍ നീ എത്തുന്നു ആരുമറിയാത്ത-
മാതൃഭൂമിയാം ചരമത്തിലേയ്ക്ക്....!!

വല്‍സല ജോയ്

Plot no 34/35,

Behind New Golden Transport,

Nagar- Solapur Road Naka,

Ahemadnagar- 41002


Phone: mob : 09689664482




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.