പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വിഷുക്കണിക്കനവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ

ജനുവരിയിൽ

നാട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ടുഃ

റോഡുവക്കിൽ

കണിക്കൊന്നകൾ

പൂത്തുലഞ്ഞു ചിരിയ്‌ക്കുന്നു !

“ഇപ്പൊഴേ ഇങ്ങനെ വിരിഞ്ഞുലഞ്ഞാൽ

നിങ്ങൾ വിഷുക്കണിക്കെന്തു തരും ? ”

പൂക്കളോട്‌ ഞാൻ കിന്നരിച്ചു ഃ

ചിരിച്ചതേയുളളൂ, ഒന്നും മിണ്ടിയില്ല.

കാലത്തിനും നല്ലോണം

മനസ്സിലായിക്കാണണം

ലോകത്തിന്റെ കാപട്യക്കളി.

മാലോകർക്കിന്ന്‌ കാണേണ്ടത്‌

വിഷുക്കണിയല്ല;

പരസ്‌പരം വിഷം ചീററുന്ന കളിയാണ്‌ !

മുയ്യം രാജൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.