പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കണ്ണുള്ളോരന്ധര്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഷ്‌റഫ്‌ കാളത്തോട്‌

തരുവിന്‍ ജീവന്‍ തുടിക്കുവാന്‍ മണ്ണില്ല
തഴച്ചു കിളിര്ക്കുവവാന്‍ മഴയുമില്ല…
മഴ്യ്ക്കുണരാന്‍ മണ്ണില്‍ തിമിര്ത്തുച പെയ്യാന്‍
മേലേ...
ആകാശമില്ല,താരകമില്ല…
വിളയില്ല, കൊയ്ത്തില്ല, കൊയ്ത്തുപാട്ടും
കൊയ്യാന്‍
ഉടലില്‍ ജീവന്‍ തരിമ്പുമില്ല
വിരലില്ല, കയ്യില്ല,കാലുമില്ല
ചെന്നെത്തുവാന്‍ പറ്റിയ പാതയില്ല...

ഒച്ചവെച്ചരുമയും ശാന്തിയും പകരുന്ന
തെന്നല്‍ സ്പര്ശയമിന്നൊട്ടുമില്ല...
സ്നേഹവായ്പ്പോടെ വിരുന്നെത്തി
സര്വ്വാവും
നക്കിത്തുടച്ചു കടന്നു പോയി...
തന്മാത്രമേഘഗണങ്ങളാല്‍ഭവിച്ചൊര ഗോളങ്ങളൊക്കെയുംമായയായി
പുല്ലുപുഷ്പ്പത്തരുമലരുകളെ
വെട്ടിവീഴ്ത്തിയ കയ്യും മറഞ്ഞുപോയി
ക്രൌഞ്ചപത്രീക്ഷതംകൊണ്ടു തപിക്കുന്ന
മാനിഷാദാസ്വനംനിന്നുപോയി..
അതുകേട്ടുഞെട്ടി കാനന രാജാനാം
കാട്ടാളനപ്രത്യക്ഷനായി...

ആക്രൌര്യക്രോധങ്ങള്‍ ഉടലോടെയെന്നോ നരക പ്രവേശത്തിനായികാത്തുനില്ക്കും
വറ്റിവരണ്ടനീര്ച്ചാ ലിന്റെകതീരങ്ങള്‍
പറ്റേ ചുടലക്കളവുമായി
ചത്തുപൊന്തിക്കിടക്കും ജല സമ്പത്തില്‍
നോക്കി നില്ക്കാ ന്‍ കഴിയാതെ
ദുഃഖാര്ദ്രതമായവ്യോമം
തകര്‍ത്തെത്തും ഗരുഡാര്ത്തിെ...
വട്ടംപമ്മിപറന്നെത്തുന്നാവന്യതയുംഇന്നെവിടെയോകെട്ടടങ്ങി...
നാമെത്രയാഘോഷിച്ചഹോളിയും, ദീവാളിയും ഓണവും ത്യാഗത്തിന്റെ ബാലിപ്പെരുന്നാളും
ഇന്നിതാപ്രകൃതി പ്രതികാര ദുര്ഗ്ഗ യായ്
ആര്ത്താലച്ചാഘോഷിക്കുന്നു.

ഇതുപ്രകൃതിയുടെ പ്രതികാരോത്സവം
പത്തു ശിരസ്സുള്ള രാവണ മനസ്സും
അനേക ഹസ്തയായെത്തും
ഭദ്രകാളീഭാവവുംപ്പേറി നക്കിത്തുടച്ചാഘോഷിക്കുന്നു
ആത്മാര്ത്ഥാതയുടെ ഉപ്പുനീറ്റിയുതിരും കണ്ണുനീര്‍ വിമ്മിഓര്മ കള്‍...
ചരിത്രത്തിന്റെഇരുട്ടറയില്‍
തപ്പിത്തടഞ്ഞു
ഉള്ളിലൊരു കടല്‍ തിളച്ചുരുകുകയല്ലേ..ന്യൂനമര്ദ്ദംമണപൊട്ടിയൊഴുകിയില്ലേ...

ഞങ്ങളുടെ തീനിലും കുടിയിലും നീ നെരങ്ങി...
നിസ്സഹായം തിന്നു തീര്ക്കുമന്നതും കണ്ടു
വിമ്മിനിന്റെ ഗര്വ്വു കള്‍!!!
പണത്തിന് വിലയില്ലാത്ത നിമിഷങ്ങളില്‍
പ്രകൃതിയെ മെരുക്കിയ നീ
പ്രകൃതിയെ ഭരിക്കുവാനാകാതെവിലപിക്കയല്ലേ...
ചിരിയടര്ന്നൊ രുചെടിച്ചെണ്ടായ് വാടിത്തളര്ന്നുൊകഷായ ഭരണിപോലഗാധമാഴീവിശപ്പിലൂര്ന്നുാ
ഇരയുടെ ദുഃഖമാകു...
തപിച്ചു വിറച്ചു കൊണ്ടശാന്ത
പര്വ്വുത്തില്‍ ക്ഷിതി നിന്റെ
സ്വരൂപം നരക കോപത്തിലെ കനലാകു...

നിശ്ശാന്തം താരട്ടില്ലാതെക്ഷിതിയുറങ്ങു…
ഒരിക്കലുമുണരാതുറങ്ങു...
മൃദുമന്ദമാരുത താരാട്ടു നിവരാതെ
അരുമയിലാട്ടുമൊരു മൃദുകരമില്ലാതെ
പ്രകൃതിക്ഷോഭങ്ങളിലധരങ്ങളടര്ന്നമനു-
പല്ലവി മലരാതെയുറങ്ങൂ...
പ്രപഞ്ചം നിവരാതെ നീയുറങ്ങൂ...
കലിതുള്ളുന്നൊരു കോമരമായി
കൊടും ഭേരിയില്‍ കിടിലംമുഴങ്ങി
മരണസാന്ദ്രതയില്‍ തണുത്തു വിറച്ചൊരു
തടവറയായ്ക്ഷിതി നിന്റെ സ്വരൂപം !
പിടഞ്ഞുരുകും വപുസ്സില്‍ പടര്ന്നൊ രുതെയ്യം
അതിനിടയില്‍ അരങ്ങേറുന്നൊരുതിറയും
കോലമുറഞ്ഞു ഭൂമിഴിയില്‍ നിശ നീരാടി
പ്രകൃതി നീകാളിയ മര്ദ്ധ്നമാടുകയോ...!!!
പുകയുന്നൊരഗ്നിശിലപൊടിച്ചുയര്ന്ന്
തനുതേടുന്നൊരു കുളിര്‍മാരിയും
പെയ്യാതെ കൊച്ചരുവിപോലൊഴുകാതെ
സാന്ത്വനതംബുരു
സുഷുപ്തി വിടാത്ത
വീണാദുഃഖമായി
ക്ഷിതിമാറുകയല്ലോ...

നിന്റെ സ്വാസ്ഥ്യം കെട്ടടങ്ങുന്നയീ
കടലിന്റെ നെറുകയില്‍ അസ്തമിക്കുന്ന
മേഘമാലകള്‍ പടര്ത്തുകന്നൊരു
ഭീമ ചിലന്തി വലയിലെ
ജീവനു വേണ്ടിയാചിക്കുന്ന ജന്തുവായ്‌
ക്ഷിതി നിന്റെ സ്വരൂപം !

തരുണ സ്വരങ്ങളെത്തേടുന്നൊരു
പുല്ലാങ്കുഴല്‍ തേന്‍ മഴയില്‍
മിഴിമുല്ല നേര്ത്ത്ടയുന്നാ സുഖമുള്ളനിമിഷങ്ങളും
സ്വപ്നമായ് അകന്നകന്നു
ദയനീയ തീരമായ് മാറുകയോ...?
കോപജഡയിളകിക്കലിതുള്ളിയാടുന്ന
യമജന്മഭൂതങ്ങള്‍
തരു നിര വേരോടെപ്പിഴുതിടും വേളയില്‍
അറ്റുപോകല്ലേ..
പൊക്കിള്ക്കൊ ടി ബന്ധമെന്നുരുകുന്നകുഞ്ഞുകരം ചുറ്റി പുണരുന്നമ്മയുടെ
തനുനീറിയുതിരുന്നുരുധിരപ്പ്രളയം
ഒരുകടന്നല്ക്കൂനടായിളകി വമിക്കുന്ന
മൃതിലാര്വനചുമപ്പിക്കും കുരുക്ഷേത്രം
നെഞ്ചില്‍ പടര്ത്തുുന്നൊരു കുന്നുശോകം..!!!
പ്രാണന്‍ പിടഞ്ഞു ശിരസ്സിട്ടടിക്കുന്നകുക്കുടംപോല്‍ഗോളഗണം ...!
വിഹ്വലം
ജീവജാലങ്ങള്‍
നക്ഷത്രസരണിയില്‍ നോക്കിക്കിതച്ചിടും
നുള്ളിപ്പറിച്ച ജീവിതനിരന്തരത പിടഞ്ഞൊഴുകുന്നപ്രവാഹം
ഹോ....
അതെത്രഭയാനകം.

അതെത്രഭവ്യമായ് ധരണി നിന്നെക്കൈകൂപ്പി വണങ്ങി നിന്നതല്ലോ...?
ഇളകിയാടുന്നക്ഷിപ്ര കോപ ക്ഷോഭം
കടാഹമാകെ ദയാരഹിതംമ്മെതിച്ചു
തരുവനലതകളെല്ലാം ഗോളാച്ചുതണ്ടില്‍ നിന്നടര്‍ത്തിത്തുടരുന്നഭേരിയില്‍
ഭവനമില്ലാതൊരു കാട്ടുവാസിയായ്
മണ്ണിലോ....
ജലത്തിലോ....
അഗ്നിയാളുന്ന ചുഴലിക്കാറ്റിലോ....
എന്നറിയാത്തൊരതിഭയാനക നിമിഷം!!!
അഹങ്കാരത്തിന്റെയാകാശവും
പിടിച്ചടക്കലിന്റെ പിശാഗോപുരങ്ങളും
നീയോ ഞാനോയെന്നഹന്തയുടെ
കോപത്തിരമാലകള്‍ത്തീര്ക്കും
പകയുടെ രാവണഗോപുരത്തിലടയിരിക്കും
സീതാ പര്വ്വം !!!

ഭൂമി നിന്റെ ജഠരത്തിലീവിധം മാരകമായ
നിവേദ്യങ്ങള്‍ പൂജിച്ചു വെച്ച നീചജന്മങ്ങള്‍
തനുനീറ്റിത്തുടരുന്നഭേദ്യങ്ങള്‍ക്കൊടുവില്‍
ഞാനുമെന്റെ മക്കളും
നാളെയില്ലാതെ നിലംപൊത്തിവീഴുന്നതും
ഞാനും ജന്തു ജീവജാലങ്ങളുംഇല്ലാതാകുന്നതും
ഖനന പിശാചുക്കളനുഷ്ടിച്ച കര്മ്മജഫലമെന്നു പരിതപിച്ചു
തലത്തല്ലിമുനയൊടിഞ്ഞ കുടയായ് ചുരുങ്ങട്ടേ....!
മാപിനികള-ളന്നു കഴച്ച കണ്ണുകളില്‍ തിളച്ചടരുന്നുദകം,
കോപ രുധി-രാഴി വഴിഞ്ഞൊഴുകുന്നീ
ഗ്രഹണംക്കാര്ന്നാ പട്ടണപ്പച്ചപ്പില്‍
ബലഹീനനൗകയായൊഴുകട്ടെ കഴകങ്ങള്‍!

താനം‌, തറ, പള്ളിയറ, കോട്ടം‌,
കാവുകൾ‌, മുണ്ട്യകളെല്ലാം മുങ്ങിയടങ്ങട്ടെ...
നിവരാതെ ജീവന്റെ നെരിപ്പോടൊരുമാത്ര
നരകം നേരില്‍ കണ്ടു പിടയട്ടെ...
പരസ്പരം വേദനയറിഞ്ഞും
അനുഭവിച്ചും
ജീവിതമൊടുങ്ങുട്ടേ...
പ്രകോപനത്തിന്റെഞ താരാട്ടുകൈകളില്‍
അലകള്‍ ഭീകര സ്വത്തമായ്ക്കൊടുമിടികള്‍ തീര്ക്കതട്ടേ...
ദേശങ്ങള്‍ ഭാഷകള്‍ വര്ണ്ണ്-വര്ഗതങ്ങള്‍ന്യൂന മര്ദ്ദളങ്ങളില്‍
മുങ്ങികൈകാലിട്ടടിച്ചു ചത്തൊടുങ്ങട്ടെ...

കാനനം ചുട്ടെരിക്കുന്നയഗ്നികള്‍
ഭൂമിയുടെ നെടുവീര്പ്പി ല്‍ പടരുന്ന ജ്വാലകള്‍
അതൂതിവീര്പ്പി ക്കുന്നു
പ്രതികാര സമീരനാല്‍
സമൂല സംസ്കാരങ്ങള്‍ സമംചേര്ന്നു് തീരുന്നതോ വസുദൈവകുടുംബകം!!!

വസുധേ!!
നിന്റെ രൗദ്ര ഭാവം ക്ഷമിപ്പാന്‍
ഈ യുള്ളവന്റെയെളിയ ക്ഷമാപണം!!!
നെഞ്ചുരുകിയാളുന്ന-യഗ്നിനാളത്തിന്റെ
നാണമഴിഞ്ഞു നഗ്നതാണ്ഡവംചെയ്യും
കുലടയുടെ പ്രതീകം പോല്‍
കരുണയറ്റൊരുചീറ്റപ്പുലി
കുതിച്ചിടും പ്രകൃതി നിന്റെല ശത്രു സംഹാരയാഗത്തില്‍
ഹേ... ശാന്തിതെന്നലേ.. നിന്റെനശ്വര
താരാട്ടുപാണിയാല്‍ തൊട്ടു തലോടുകില്‍
ധരണിയുടെ മാതൃത്വമനമുരുകിതരളിതമാകുമല്ലോ....
കനിവിന്റെ കൃപാരസം വര്ഷിാക്കുമല്ലോ...

യാത്രയുടെ പാതി വഴിയില്‍ ചരാചരങ്ങള്‍
ത്രിശങ്കുവാകുകയല്ലോ
പിറകിലൊന്നുമേശേഷിക്കാതെ
വരും തലമുറയുടെ കരച്ചിലില്‍
തുടയ്ക്കുവാനുള്ളൊരുതുണ്ട്
കൂര്പ്പാ സ്സം പോലും ശേഷിക്കാതെ
മുഴുവനും നീയെടുത്തുന്മാദം കൊള്ളുക...

നിനറുദരം തിളച്ചു സിരാധമനിയില്‍
നിന്നുവമിക്കുന്നഗ്നി നാളങ്ങളുടെയാര്ത്തിന
തീരാത്ത വിശപ്പില്‍ അഹന്ത തമസക്കരിച്ചു
പുതിയൊരുണര്ച്ചിയില്ഒഅരു കിനാവുപോല്‍
കര്മ്മരങ്ങളുടെ പകര്പ്പി ല്‍ നോക്കി
പരിതപിച്ചുകൊള്ളുക...
ആ പ്രാര്ത്ഥൊനയില്‍ കണ്ണു പുഴയാകുന്നതും
കാതു പൂരമേളങ്ങളില്പൊ‍ട്ടിത്തെറിക്കുന്ന
കതിനയില്‍ വിറങ്ങലിക്കുന്നതും,
പഴിക്കുവാന്‍ പോലുമാകാത്ത ദുരന്തം
വരും തലമുറയുടെ സ്വപനങ്ങളില്‍
ചിറകടര്ത്തിുയ പക്ഷിയുടെ തേങ്ങലായ്
മാറ്റിയതിന്റെപഴി കേട്ടു
നരകമായ് മേവുക !!!

കഠിനമീപ്പകര്ച്ചി പടരുന്നു ജടുതിയില്‍
മൃദുലതപേറിയതെല്ലാം കരാളമായ് മാറുന്നു...
ഭൂക്കാഴ്ച്ചകള്‍ മൂടുന്ന തമസ്സില്‍
മങ്ങിക്കുരുടജന്മമാകുന്നു
ഞാനും ജീവിജാലങ്ങളും
എന്നിട്ടും
ഒട്ടും പ്രയാസമില്ലാതെ കണ്ടു രസിച്ചു
ചിരിക്കുകയാണ് പ്രകൃതി നീ...
ഇടറി വീഴുന്നലറിക്കരയുന്നജന്തു ജാലങ്ങള്‍
കേള്ക്കാ തെ...
കാണാതെ...
ഹൃദയം നശിച്ചൊരു രാക്ഷസനടനം
നീ തുടരുന്നതു നീതിയോ...
ഇതു നിന്റെ നീതിയോ...?
ഇതു നിന്റെ ധര്മ്മീമോ...?

ദിശ തെറ്റിയെത്തിയതെന്തിനുനീയീ
ദുരിതം വിതച്ചു കൊയ്യുന്നതിനോ..?
മെതിച്ചു കിതയ്ക്കുന്നതും
ക്ഷീണമാറ്റനിരിക്കവേ
തെല്ലാശ്വാസം
കൊള്ളുവോര്ക്കുകമേല്‍
അതിനേക്കാള്‍ ഊക്കോടെ വന്നെത്തുന്നതും നീതിയോ...?
കൊടും ക്രൂരതയ്ക്കൊരിടവേളനല്കാീതെ
എടുത്തോളു സര്വ്വംൊ...
കൊല്ലാതെ കൊല്ലുന്നതിനേക്കാള്‍
ഒന്നുമേ ശേഷിക്കാത്തൊരന്ത്യം
മണ്ണും മനസ്സുമറിയാതെ
ഈ വിധമാകുമെന്നോര്ക്കാ തെ നിത്യം
നമ്മള്‍ നട്ടുനനച്ചദുരന്തക്ഷതങ്ങള്‍ക്കു
ഞാനും നീയ്യും മാത്രം നിമിത്തം..!!!
ഇരുമ്പും സിമന്റും കാടിന്റെ ഹൃദയം തുളച്ചതും
കോടാലിയുടെ അരിശം കാടിനോട്‌ തീര്ത്തംതും
കേഴുന്ന കാനന തേട്ടം കനിഞ്ഞു ജഗദീശ്വരസേനകളന്യൂനം നിരന്നു

അഗ്നി, ജല, വായുവില്‍ ശാസ്ത്രം വിറച്ചു
പായുന്നു രക്ഷാ സങ്കേതങ്ങള്‍ തേടുന്നു...!!!
വിടാതെ ദൈവ കോപം
പര്വ്വനത രൂപം പ്രാപിച്ചു മേയുന്നു...!!!

വീര്യമേറുംന്നാശിനിപ്രയോഗത്തില്‍
ചത്തൊടുങ്ങും ജന്തു ജാലങ്ങള്‍ പോലെ
തവ ജീവന്റെ ഭീഷണിയായ് തിരിച്ചെത്തുന്നു
രാസമഴകള്‍ ഈ വിതം ക്ഷിതിനിന്റെ
നെഞ്ചുക്കീറി ഖനന ചൂഷകര്‍
തലമുറയ്ക്കായ്ത്തീര്ക്കുിമംബരചുംബികൾ
തുരങ്കഗര്ത്ത ങ്ങളില്‍ മലമടകള്‍ ശൃംഖങ്ങള്‍
പ്രാതപം നശിച്ചു പരിതപിക്കുന്നു...

അന്തരീക്ഷത്തെ ചുട്ടെരിക്കുന്ന ശീതികരണി
വിശ്രമമില്ലാതെ കിതയ്ക്കുന്ന വ്യവസായശാലകള്‍
ഉറക്കമില്ലാതെ മുകരിതമായ പാതകള്‍ യന്ത്രങ്ങള്‍

ഓസോണ്‍ നിനക്കു കരയുവാനോ വിധി...?
ചെണ്ടമേളം തപ്പുത്താളം തുടിക്കുന്ന
പാടിപ്പതിഞ്ഞോരോ നാട്ടുഘോഷങ്ങളും
പിറവിയുടെ വേദന വീട്ടഴിഞ്ഞേതോ
പരിചിതമല്ലാത്ത പാതകള്‍ പിന്നിട്ടു മറഞ്ഞതുപോല്‍
നാമും സ്മൃതികളായ് എഴുതപ്പെടാത്ത
ചരിത്രമായ് മാറുകയോ

ഇനിയതികനാളുകള്‍ നമുക്കില്ല ഭൂമിയില്‍
ഇനിയധികനാളുകള്‍ ജനനി നിനക്കും...
നീച്ചുറ്റും ഗോളങ്ങള്‍ നിന്നോടടുക്കും
നീ ചുറ്റും ഗോളങ്ങള്‍ നിന്നെത്തകര്ക്കും
സൂര്യശരംക്കുത്തിപ്പിടയുന്ന ക്ഷിതിയുടെ
മരണ പ്രകൃതം കണ്ടലറുന്നു ജീവികള്‍
ശീഗ്രംപ്പടര്ന്നു തീകത്തിപ്പിടിച്ചുലകമൊരുപിടിച്ചാരമാകുന്ന
നിമിഷത്തിലെങ്കിലും കണ്ണുള്ളോരന്ധരുടെ കണ്ണുതുറക്കുമോ...?

അഷ്‌റഫ്‌ കാളത്തോട്‌


E-Mail: kalathode@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.