പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചില നിഴൽ ചിത്രങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുക്കു കൃഷ്‌ണൻ

കവിത

മണ്ണിൽ തപം ചെയ്തവരുടെ കിനാവുകൾ-

നിലാവിലൂടെ, നിദ്ര കടം കൊണ്ടപ്പോൾ-

കാൽവരിയിലെ കാറ്റിൽ തളർന്ന്‌ നിലവിളികളുടെ മാറ്റൊലി!

മഞ്ഞിലൂടെ ചോരപൊടിയുന്നൊരു കുരിശുമേന്തി-

ആരോ ഒച്ചവെക്കാതെ നടന്നടുക്കുന്നു!!

വിണ്ണിൽ മിഴിച്ചുണ്ട്‌ വറ്റിയ മഴമേഘങ്ങൾ-

രാവിലൂടെ കുളിർ യാചിച്ചപ്പോൾ-

വഴിയിറക്കിലെ നിശ്ശബ്‌ദതയിൽ വരണ്ട ഉറവകളുടെ കണ്ണുനീർ!

നിരത്തിലൂടെ നീർനിറച്ചൊരു കുടവുമേന്തി-

ആരോ പതം പറഞ്ഞ്‌ നടന്നടുക്കുന്നു!

മനസ്സിൽ മുഖം നഷ്‌ടപ്പെട്ടവരുടെ ഓർമ്മകൾ-

മഴയിലൂടെ സ്‌നേഹം ഒലിപ്പിച്ചപ്പോൾ-

നെഞ്ചിലെ നൊമ്പരച്ചൂടിൽ ഉരുകിയ പ്രണയങ്ങളുടെ പിൻവിളി!

കനവിലൂടെ, കഥനീറ്റി..., കണ്ണിൽ കണ്ണീർ-

കാഴ്‌ചമറച്ചാരോ...അതിദ്രുതം നടന്നടുക്കുന്നു.

കുക്കു കൃഷ്‌ണൻ

വിലാസം

കുക്കു കൃഷ്‌ണൻ

പാന്തല്ലൂർ ഹൗസ്‌

ചേനല്ലൂർ പി.ഒ.

കുന്നംകുളം വഴി

തൃശൂർ

680 503




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.