പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ജലജാലകങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.സതീഷ്‌

കവിത

പുകയിലയുടെ വസന്തം പൂത്ത-

തെന്നിലായിരുന്നു.

മരുഭൂമിയിലെ മണൽക്കൂനകൾ

അടുത്ത കാറ്റിലെന്നിൽ നിറയും

ഒട്ടകങ്ങളുടെ പാട്ടുകൾ

നിന്റെ കുർബാനയോളം വരില്ല

നിന്റെ മാറിൽ ചുരക്കുന്ന

മഴയോളം വരില്ലയീ

മരങ്ങളും മരുപ്പച്ചയും.

നിന്റെ തീരത്തേയ്‌ക്കെ-

ന്നെയും കൂട്ടുമോ?

മീനുകളെയൊഴുക്കിലൊഴുക്കാം

വെളളാരങ്കല്ലുകളുരുളട്ടെ

താഴെയെത്തുമ്പോൾ

പളുങ്കുപോലെയാകും

നമുക്ക്‌ വസ്‌ത്രങ്ങൾ മാറാം

നദിയെ ധരിക്കാം

മീൻകുഞ്ഞുങ്ങളെക്കൊണ്ട്‌ നിറക്കാം;

ആകാശം കണ്ണിലൊതുക്കിയ

മീൻകുഞ്ഞുങ്ങളെ...

എസ്‌.സതീഷ്‌

വിലാസംഃ എസ്‌.സതീഷ്‌, തായങ്കോട്‌ വീട്‌, കണ്ണന്നൂർ പി.ഒ., കുഴൽമന്ദം, പാലക്കാട്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.